സയ്യിദത്ത് ആമിന ആറ്റബീവി(റ)(അശ്ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ (ഖ.സി) അവർകളുടെ മാതാവ്)
യമനിലെ ഹളർ മൗത്ത് പട്ടണത്തിനു സമീപം അദൻ എന്ന പ്രദേശത്തുനിന്നും മലബാറിലെത്തിച്ചേർന്ന ഹൈദ്രോസ് ഖബീലയിൽപ്പെട്ട സയ്യിദ് അബ്ദുല്ലാഹിൽ ഹൈദ്രോസ് തങ്ങൾ അവർകളുടെയും, വടകരയിലെ പുരാതന സയ്യിദ് തറവാടായ ആനേന്റവിട വീട്ടിൽ സുഹറ ഇമ്പിച്ചിബീവിയുടെയും പുത്രിയാണ് സയ്യിദത്ത് ആമിന ആറ്റബീവി(റ). സയ്യിദത്ത് ബീകുഞ്ഞിബീവി സഹോദരിയാണ്.
സയ്യിദ് അബൂബക്കര്‍ സക്റാന്‍ എന്നവരുടെ പുത്രന്‍ സയ്യിദ് അബ്ദുള്ള എന്നവരിലേക്ക് ചേര്‍ത്തിയാണ് ഐദറൂസ് എന്ന് പ്രയോഗിച്ച് വരുന്നത്. عيدروس എന്നത് عترسة എന്നതിന്‍റെ ഭാവഭേതമാണെന്നും عترسة എന്ന് പറഞ്ഞാല്‍ ശക്തമായി പിടിക്കുക എന്നാണ് അര്‍ത്ഥമെന്നും ഇത് സിംഹത്തിന്‍റെ പ്രത്യേക ഗുണമാണെന്നും عبد الله العيدروس തങ്ങള്‍ ഔലിയാക്കളില്‍ ഉന്നത സ്ഥാനം കൈവരിച്ചത് കൊണ്ട് ഇങ്ങനെ ഒരു പേര് വന്നതെന്നും മശ്റഉറവിയ്യും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.
ബീവിയെ വിവാഹം ചെയ്തത് വടകര തങ്ങളവിട സയ്യിദ് മുഹമ്മദ് മശ്ഹൂർ മുത്തുക്കോയതങ്ങളാണ്. ഈ ദാമ്പത്യത്തിൽ സയ്യിദ് അഹ്‌മദ് മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ, സയ്യിദത്ത് സുഹറ മുല്ലബീവി, സയ്യിദത്ത് മുത്തുബീവി എന്നിവർ പിറന്നു. ദാമ്പത്യ ജീവിതം മുന്നോട്ടു പോകുന്നതിനിടെ സയ്യിദ് മുത്തുക്കോയതങ്ങൾ ഇഹലോകവാസം വെടിഞ്ഞു.
തുടർന്ന് ബീവിയെ പുനർവിവാഹം ചെയ്തത് താഴങ്ങാടി തറവാട്ടിലെ സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങളാണ്. ഈ ദാമ്പത്യത്തിലാണ് പ്രമുഖ സൂഫിവര്യനായ സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ പിറവികൊണ്ടത്.
സയ്യിദ് മശ്ഹൂര്‍ തങ്ങളുടെ ഒമ്പതാം വയസ്സില്‍ പിതാവ് ഇഹലോകവാസം വെടിഞ്ഞു. തുടര്‍ന്ന് മാതൃ സംരക്ഷണത്തിലാണ് മഹാനവര്‍കള്‍ വളര്‍ന്നുവന്നത്. നിത്യവൃത്തിക്ക് ഏറെ പ്രയാസമനുഭപ്പെട്ട നാളുകളാണ് നേരിടേണ്ടിവന്നത്. ഭക്ഷണമില്ലാതെ മൂന്ന് ദിനരാത്രങ്ങള്‍വരെ ആ കുടുംബം കഴിഞ്ഞുകൂടിയിരുന്നു എന്ന അറിവ്, ആ ജീവിത പ്രാരാബ്ധങ്ങളുടെ ആഴം മനസ്സിലാക്കിത്തരുന്നതാണ്. ആരുടേയും ആത്മബലം കൈമോശം വന്നുപോകുന്ന ഇത്തരം സാഹചര്യങ്ങളില്‍പോലും, മഹതി കുടുംബത്തിന്‍റെ ശോചനീയാവസ്ഥ മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയോ, അവരില്‍ നിന്നുള്ള സഹായഹസ്തങ്ങളെ പ്രതീക്ഷിക്കുകയോ ചെയ്തിരുന്നില്ല. ആ മനോധൈര്യവും, ക്ഷമയും, സഹനഭാവവും ആരിലും അതിശയോക്തിയുളവാക്കുന്നതായിരുന്നു. ആത്മസമര്‍പ്പണവും, ആത്മാഭിമാനവും, സ്വാശ്രയചിന്തയും സമന്വയിച്ച പുണ്യവതിയാണ് സയ്യിദത്ത് ആമിന ആറ്റബീവി. എന്‍റെ എല്ലാ വളര്‍ച്ചക്കും, നന്മക്കും താങ്ങും തണലുമായിവര്‍ത്തിച്ച വത്സല്യനിധിയായ മാതാവിനെക്കുറിച്ച് പറയുന്ന അവസരങ്ങളിലെല്ലാം, സയ്യിദ് മശ്ഹൂർ തങ്ങളുടെ തിരുനേത്രങ്ങള്‍ ഈറനണിയുന്നത് പലപ്പോഴും കാണുമായിരുന്നു.
മഹാനവർകളുടെ ജീവിത ആത്മീയ പ്രയാണഘട്ടങ്ങളിൽ ഊർജ്ജം പകർന്നു നൽകിയ മഹതിയവർകൾ 1940 ആഗസ്റ്റ് 17 (ഹിജ്റ 1359 റജബ് 12) ശനിയാഴ്ച ആനേന്റവിട വീട്ടിൽ വെച്ച് പുത്രന്മാരുടെ മടിയിൽ തല ചായ്ച്ചു കൊണ്ട് വഫാത്തായി. വടകര താഴെയങ്ങാടി ശൈഖ് ജുമാമസ്ജിദ് ഖബർസ്ഥാനിന്റെ വടക്കുഭാഗത്ത് അന്ത്യവിശ്രമം കൊള്ളുന്നു.
എല്ലാവർഷവും റജബ് 12ന് നടക്കുന്ന ആണ്ടുനേർച്ചയോടനുബന്ധിച്ച് നെയ്യപ്പം വിതരണം ചെയ്യൽ മുൻകാലങ്ങളിലെന്നപോലെ ഇന്നും തുടർന്നുവരുന്നു.
സയ്യിദത്ത് ആമിന ആറ്റബീവിയുടെ വംശപരമ്പര (ശജറ)
പ്രവാചകന്‍ മുഹമ്മദ് നബിയിലേക്ക് ചേരുന്നത് ഇങ്ങനെ സംഗ്രഹിക്കാം.
1. സയ്യിദത്ത് ആമിന ആറ്റബീവി
2. സയ്യിദ് അബ്ദുള്ളാഹില്‍ ഹൈദ്രോസ്.
3. സയ്യിദ് അലി.
4. സയ്യിദ് ഹുസൈന്‍.
5. സയ്യിദ് അലി ഹൈദ്രോസ്.
6. സയ്യിദ് അബ്ദുറഹ്‌മാന്‍. മഖ്ബൂല്‍ ഹൈദ്രോസ്.
7. സയ്യിദ് അലി.
8. സയ്യിദ് ഹുസൈന്‍.
9. സയ്യിദ് അലവി.
10. സയ്യിദ് മുഹമ്മദ്.
11. സയ്യിദ് അഹ്‌മദ്.
12. സയ്യിദ് ഹുസൈന്‍.
13. സയ്യിദ് അബ്ദുള്ളാഹില്‍ ഹൈദ്രോസ്.
14. സയ്യിദ് അബൂബക്കര്‍ സക്റാന്‍.
15. സയ്യിദ് അബ്ദുറഹ്‌മാന്‍ സഖാഫ്.
16. സയ്യിദ് മുഹമ്മദ് മൗലദ്ദവീല.
17. സയ്യിദ് അലി.
18. സയ്യിദ് അലവി.
19. സയ്യിദ് മുഹമ്മദ് അല്‍ ഫഖീഹില്‍ മുഖദ്ദം.
20. സയ്യിദ് അലി.
21. സയ്യിദ് മുഹമ്മദ് സ്വാഹിബുല്‍ മിര്‍ബാത്വ്.
22. സയ്യിദ് അലി ഹാലിയില്‍ ഖിസം.
23. സയ്യിദ് അലവി.
24. സയ്യിദ് മുഹമ്മദ്.
25. സയ്യിദ് അലവി.
26. സയ്യിദ് ഉബൈദുള്ള.
27. സയ്യിദ് അഹമ്മദുല്‍ മുഹാജിര്‍.
28. സയ്യിദ് ഈസല്‍ നുഖൈബ്.
29. സയ്യിദ് മുഹമ്മദ്.
30. സയ്യിദ് അലിയ്യില്‍ ഉറൈളി.
31. സയ്യിദ് ജഅഫര്‍ സ്വാദിഖ്.
32. സയ്യിദ് മുഹമ്മദ് ബാഖിര്‍.
33. സയ്യിദ് സൈനുല്‍ ആബിദീന്‍.
34. സയ്യിദ് ഹുസൈന്‍.
35. സയ്യിദത്ത് ഫാത്വിമത്തുല്‍ ബതൂല്‍ സൗജത്ത് സയ്യിദ് അലിയ്യിബ്നു അബീത്വാലിബ്.
36. സയ്യിദുനാ മുഹമ്മദ് മുസ്തഫ (സ.അ).