സയ്യിദ് ഹാമിദ് മശ്ഹൂർ ആറ്റക്കോയതങ്ങൾ വടകര
കോഴിക്കോട് ജില്ലയിൽ വടകര നഗരത്തിൽ കരിമ്പനപ്പാലം ബൈത്തുൽ ആയിഷാബിയിലെ മഖാമുൽ വസീലയിൽ അന്ത്യവിശ്രമം കൊള്ളുന്ന സൂഫിവര്യനും ആത്മീയ ഗുരുവുമായ ആനേന്റവിട സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയ തങ്ങൾ (ഖ.സി) പിതാവും, സയ്യിദത്ത് അസ്മാ മുത്തു ബീവി മാതാവുമാണ്. 1974 ജൂലൈ, 2 ചൊവ്വാഴ്ച (ഹിജ്റ 1394 ജ.ആഖിർ 11) മാതൃഗൃഹമായ പൊന്നാനി വെട്ടംപോക്കിരിയകം തറവാട്ടിൽ ജനിച്ചു. വടകര സൗത്ത് ജൂനിയർ ബേസിക് സ്കൂൾ, വടകര ബി.ഇ.എം. ഹൈസ്ക്കൂൾ, ന്യൂ മനീഷ കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം തേടി. തുടർന്ന് പിതാവിൽ നിന്ന് ആത്മീയമാർഗ്ഗം സ്വീകരിച്ച് വേദത്തിലും, വൈദ്യത്തിലും പഠനം നടത്തി, ഇപ്പോൾ ആത്മീയരംഗത്ത് പ്രവർത്തിച്ചു വരുന്നു.
പ്രധാന രചനകൾ: നിരവധി സൂഫി, മദ്ഹ് ഗാനങ്ങൾ, അൽ മശ്ഹൂർ മാല, കുരിയാടി സാദാത്ത് മഖാം, അബ്ദുറഹ്മാൻ മശ്ഹൂർ, മൗലൽ ബുഖാരി, അഹ്മദ് ഇബ്നു അൽവാൻ, അഹ്മദുൽ ബദവി, സയ്യിദത്ത് ആയിശ ആറ്റബീവി, കാരക്കാട് തറമ്മൽ മഖാം, മശ്ഹൂർ സിൽസില, മശ്ഹൂർ ഖാദിരിയ്യ സിൽസില എന്നീ മാലപ്പാട്ടുകളും, കാരക്കാട് തറമ്മൽ മഖാം ചരിത്രം, കേരളത്തിലെ മശ്ഹൂർ പ്രവാചക കുടുംബം, പൂർവ്വ സൂരികൾ എന്നീചരിത്ര കൃതികളും തുടങ്ങി നിരവധി രചനകൾക്ക് തൂലിക ചലിപ്പിച്ചു.
സഹോദരങ്ങൾ: സയ്യിദ് മുഹമ്മദ് മശ്ഹൂർ ഫസൽക്കോയ തങ്ങൾ, സയ്യിദത്ത് ബുഷറാബീവി, സയ്യിദത്ത് ആരിഫാബീവി.
ഭാര്യ: സയ്യിദത്ത് ഷാഹിന ബീവി.
മക്കൾ: സയ്യിദ് ഹുസൈൻ മശ്ഹൂർ, ആയിശ സഫ, അസ്മ വഫ, സയ്യിദ് അഫ്ഹാം അബ്ദു ള്ള, സയ്യിദ് അബ്ദുറഹ്മാൻ അദ്ഹം.
വിലാസം:
സയ്യിദ് ഹാമിദ് മശ്ഹൂർ ആറ്റക്കോയ തങ്ങൾ,
‘അൽ മഹൽ’, കരിമ്പനപ്പാലം,
വടകര 673101
Phone: 0496 2516679