മുഖവുര | Vision and Mission

ആത്മീയ രംഗത്ത് നിറസാന്നിധ്യമായ ചുരുക്കം ചില മഹാന്മാരുടെ ലഭ്യമായ ലഘു ജീവചരിത്രവും, അത്ഭുത സിദ്ധികളും, മഹിതമായ കുടുംബ പാരമ്പര്യവും ഹ്രസ്വമായി വിവരിക്കുകയാണ് ഈ ബ്ലോഗിന്റെ ലക്ഷ്യം.

ഭൂതകാലത്തിന്റെ സ്മരണകളാണല്ലോ ചരിത്രം. പുരാവസ്തുക്കൾ, ശേഷിപ്പുകൾ, ചരിത്രരേഖകൾ, ഗവേഷണങ്ങൾ, ഒരോ പ്രദേശത്തേയും വന്ദ്യവയോധികരുമായുള്ള അഭിമുഖങ്ങൾ, പഴയകാല അദ്ധ്യാപകരുടേയും, സമരനായകരുടേയും ഓർമ്മകൾ തുടങ്ങിയവ ആധികാരിക ചരിത്ര രചനയ്ക്കുള്ള സ്രോതസ്സുകളാണ്. ഈ രീതിയിലുള്ള എല്ലാ ഘടകങ്ങളും ചേർത്താണ് ഈ ബ്ലോഗ്ഗിലെ ഓരോ ആർട്ടിക്കലും പോസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നത്.

ആത്മീയ  വിഷയത്തിൽ ചരിത്രം വിവരിക്കുന്ന സമ്പൂർണ്ണ മേഖലയല്ലിത്. വിഷയത്തെക്കുറിച്ചുള്ള കൂടുതൽ പഠന ഗവേഷണ പാന്ഥാവിലേക്കുള്ള ഒരു ചൂണ്ടുപലക മാത്രമാണിത്. ചരിത്രാന്വേഷികൾക്കും മാന്യസുഹൃത്തുക്കൾക്കും ഒട്ടേറെ നിർദ്ദേശങ്ങളുണ്ടാവാം എല്ലാം അറിയിക്കുക.

 സയ്യിദ് ഹാമിദ് മശ്ഹൂർ ആറ്റക്കോയ തങ്ങൾ, കരിമ്പനപ്പാലം, വടകര.