(സയ്യിദ് അബ്ദുറഹ്മാന്‍ മശ്ഹൂര്‍ തങ്ങളുടെ പൗത്രന്‍)
സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ തങ്ങളുടെയും സയ്യിദത്ത് അലവിയ്യ ബീവിയുടെയും പുത്രനായി സയ്യിദ് ഹുസൈന്‍ മശ്ഹൂര്‍ തങ്ങള്‍ താഴങ്ങാടി തറവാട്ടില്‍ ജനിച്ചു.
കേരളത്തില്‍ അധിവസിക്കുന്ന പ്രവാചക കുടുംബമായ മശ്ഹൂര്‍, യമനിലെ ഹള്റമൗത്ത് പ്രവിശ്യയിലെ തരീം പ്രദേശത്തെ സയ്യിദ് മുഹമ്മദ് എന്നവരുടെ പേരിലാണ് അറിയപ്പെട്ടത്. മശ്ഹൂര്‍ എന്നും മജ്ദൂബ് എന്നും ഇദ്ദേഹത്തിന് വിളിപ്പേരുകളുണ്ട്. പ്രശസ്തി എന്നര്‍ത്ഥം വരുന്ന ശുഹ്റത്ത് എന്ന പദത്തില്‍ നിന്നാണ് മശ്ഹൂര്‍ എന്ന പദം ഉത്ഭവിച്ചത്.
സയ്യിദ് അബ്ദുറഹ്മാന്‍ സക്കാഫ് എന്നവരുടെ പുത്രന്‍ സയ്യിദ് അബൂബക്കര്‍ സകറാന്‍ എന്നവരുടെ പുത്രന്‍ സയ്യിദ് അലി എന്നവരുടെ പുത്രന്‍ സയ്യിദ് അബ്ദുറഹ്മാന്‍ എന്നവരുടെ പുത്രന്‍ സയ്യിദ് അഹമദ് ശിഹാബുദ്ദീന്‍ എന്നവരുടെ സന്താനപരമ്പരയാണ് മശ്ഹൂറുകള്‍. സയ്യിദ് വംശപരമ്പരയില്‍ പ്രമുഖ സ്ഥാനമുള്ള മശ്ഹൂറിന്, മജ്ദൂബ് എന്ന വിശേഷണം കൂടിയുണ്ട്. ആരാധനകളിലും രിയാളകളിലും ദൈവീക സാമിപ്യം സജീവമാകുമ്പോള്‍, വളരെ വേഗത്തില്‍ തന്നെ ആത്മസാക്ഷാത്കാരം സിദ്ധിക്കുന്നതിനാലാണ് ഈ വിശേഷണം ലഭിക്കാന്‍ കാരണം.
വന്ദ്യപിതാവില്‍ നിന്നാണ് ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിച്ചത്. സയ്യിദ് ഹുസൈന്‍ മശ്ഹൂര്‍ തങ്ങള്‍, വടകര താഴെയങ്ങാടിയിലെ സയ്യിദ് സൈന്‍ ഹാമിദ് ചെറുസീതി തങ്ങളുടെ പൗത്രി സയ്യിദത്ത് ശൈഖാബീവിയുടെ പുത്രിയും, വടകരയിലെ കുലീന സയ്യിദ് കുടുംബമായ തോട്ടോളി തറവാട്ടിലെ സയ്യിദത്ത് ഖദീജ ബീവിയെയാണ് വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ സയ്യിദ് ഹസന്‍ മശ്ഹൂര്‍ എന്ന വലിയ കുഞ്ഞിക്കോയതങ്ങള്‍ (വടകര തങ്ങളവിടെ തറവാട്ടില്‍ നിന്നും വിവാഹം ചെയ്ത ഇവരുടെ പരമ്പര പുത്രന്‍ സയ്യിദ് അലി മശ്ഹൂറിന്‍റെ പരമ്പരയിലൂടെ നിലനില്‍ക്കുന്നു), സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ എന്ന ചെറിയ കുഞ്ഞിക്കോയതങ്ങള്‍, സയ്യിദ് സൈന്‍ മശ്ഹൂര്‍ തങ്ങള്‍ (പരമ്പരയില്ല), സയ്യിദത്ത് ആയിശബീവി എന്നീ സന്താനങ്ങള്‍ പിറന്നു. ക്രി.വ.1820-ല്‍ ഇഹലോകവാസം വെടിഞ്ഞ സയ്യിദ് ഹുസൈന്‍ മശ്ഹൂര്‍ തങ്ങള്‍ വടകര താഴങ്ങാടി മഖാമിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. പിതാവിന്‍റെ വിയോഗശേഷം താഴങ്ങാടി മഖാമിന്‍റെയും, തറവാടിന്‍റെയും കൈകാര്യവും, ത്വരീഖത്ത് അധികാരവും സിദ്ധിച്ചത് പുത്രന്‍ സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ തങ്ങള്‍ക്കായിരുന്നു.
മശ്ഹൂറുകള്‍ എക്കാലവും ഇസ്ലാമിന്‍റെ ആത്മീയധാരയായ സൂഫിമാര്‍ഗ്ഗവുമായി താദാത്മ്യം പ്രാപിച്ചവരാണ്. വിവിധ ആത്മീയ സരണികളുടെ ഗുരുപദവി വഹിച്ചവരായിരുന്നു ഇവരില്‍ ഭൂരിഭാഗവും. ആത്മീയ നേത്യത്വവും തദനുസൃത വൈദ്യചികിത്സയും നടത്തിയിരുന്ന മഹത് വ്യക്തിത്വങ്ങളായിരുന്നു.
സയ്യിദ് ഹുസൈന്‍ മശ്ഹൂര്‍ തങ്ങളുടെ വംശപരമ്പര (ശജറ)
പ്രവാചകന്‍ മുഹമ്മദ് നബിയിലേക്ക് ചേരുന്നത് ഇങ്ങനെ സംഗ്രഹിക്കാം.
1. സയ്യിദ് ഹുസൈന്‍ മശ്ഹൂര്‍ (മ:1820) (ഹിജ്റ-1235).
2. സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ (മ:1780) (ഹിജ്റ-1194).
3. സയ്യിദ് അബ്ദുറഹ്മാന്‍ മശ്ഹൂര്‍ (1690-1775) (ഹിജ്റ 1101-1189).
4. സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ (മ:1695) (ഹിജ്റ-1106).
5. സയ്യിദ് അഹമദ് ശിഹാബുദ്ദീന്‍ (മ:1660) (ഹിജ്റ-1070).
6. സയ്യിദ് അലി ഹൈദര്‍ (മ:1620) (ഹിജ്റ-1029).
7. സയ്യിദ് മുഹമ്മദ് ജമാലുദ്ദീന്‍ (മ:1560) (ഹിജ്റ-967).
8. സയ്യിദ് അഹ്‌മദ് ശിഹാബുദ്ദീന്‍ (1482-1539)(ഹിജ്റ 886-946).
9. സയ്യിദ് അബ്ദുറഹ്‌മാന്‍ (മ:1517) (ഹിജ്റ-923).
10. സയ്യിദ് അലി (മ:1489) (ഹിജ്റ-895).
11. സയ്യിദ് അബൂബക്കര്‍ സകറാന്‍ (മ:1418) (ഹിജ്റ-821).
12. സയ്യിദ് അബ്ദുറഹ്മാന്‍ സഖാഫ് (മ:1319) (ഹിജ്റ-718).
13. സയ്യിദ് മുഹമ്മദ് മൗലദ്ദവീല (1306-1364) (ഹിജ്റ 705-765).
14. സയ്യിദ് അലി ഹൈദര്‍ (മ:1309) (ഹിജ്റ-709).
15. സയ്യിദ് അലവി (മ:1270) (ഹിജ്റ-669).
16. സയ്യിദ് മുഹമ്മദ് ഫഖീഹ് മുഖദ്ദമി തുര്‍ബ (1177-1255) (ഹിജ്റ 574- 653).
17. സയ്യിദ് അലി ബാഅലവി (മ: 1232) (ഹിജ്റ-591).
18. സയ്യിദ് മുഹമ്മദ് സ്വാഹിബുല്‍ ളഫാര്‍ (മിര്‍ബാത്) (മ: 1161) (ഹിജ്റ-555).
19. സയ്യിദ് അലി സ്വാഹിബുല്‍ ഖിസം (മ: 1133) (ഹിജ്റ-527).
20. സയ്യിദ് അലവി (മ: 1118) (ഹിജ്റ-512).
21. സയ്യിദ് മുഹമ്മദ് (മ: 1132) (ഹിജ്റ-527).
22. സയ്യിദ് അലവി (മ: 1207) (ഹിജ്റ-604).
23. സയ്യിദ് അബ്ദുള്ള എന്ന ഉബൈദുള്ള (മ: 993) (ഹിജ്റ-383).
24. സയ്യിദ് അഹമ്മദ് മുഹാജിര്‍ (874-956) (ഹിജ്റ 260-344).
25. സയ്യിദ് ഈസല്‍ നുക്കൈബ് (808-868) (ഹിജ്റ 192-254).
26. സയ്യിദ് മുഹമ്മദ് (776-836) (ഹിജ്റ 159-221).
27. സയ്യിദ് അലിയ്യില്‍ ഉറൈളി (മ: 831 (ഹിജ്റ-216).
28. സയ്യിദ് ജഅഫര്‍ സ്വാദിഖ് (702-765) (ഹിജ്റ 83-148).
29. സയ്യിദ് മുഹമ്മദ് ബാഖിര്‍ (677-733) (ഹിജ്റ-57-117).
30. സയ്യിദ് സൈനുല്‍ ആബിദീന്‍ (659-713) (ഹിജ്റ 38-95).
31. സയ്യിദ് ഹുസൈന്‍ (625-680) (ഹിജ്റ 4-61).
32. സയ്യിദത്ത് ഫാത്വിമത്തുല്‍ ബതൂല്‍ (604-632) (ഹിജ്റ-11), സൗജത്ത് സയ്യിദ് അലിയ്യിബ്നു അബീത്വാലിബ് (601-661) (ഹിജ്റ 40).
33. സയ്യിദുനാ മുഹമ്മദ് മുസ്തഫ (സ.അ) (570-632) (ഹിജ്റ 11).