അശൈഖ് സയ്യിദ് മുഹമ്മദ് ജലാലുദ്ദീൻ ബുഖാരി അൽഖാദിരി (ഖ.സി), ആന്ത്രോത്ത് (1809-1904)

(വടകര താഴെയങ്ങാടിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന അശ്ശൈഖ് സയ്യിദ് മുഹമ്മദ് ബുഖാരി മുത്തുക്കോയതങ്ങള്‍ (ഖ.സി) അവര്‍കളുടെ ആത്മീയഗുരു)

പ്രകൃതിരമണീയമായ ആന്ത്രോത്ത് ദ്വീപിലെ പടന്നാത പുതിയ പുരയിൽ സയ്യിദ് സൈനുദ്ദീൻ ബുഖാരി തങ്ങളുടേയും, സയ്യിദത്ത് ആയിശ ബീവിയുടേയും പുത്രനായി,  ഹിജ്റ 1224 (ക്രി.വ.1809)ൽ ജനിച്ചു.

റഷ്യയിലെ ബുഖാറയില്‍ നിന്നും കേരളക്കരയില്‍ ആദ്യമായി എത്തിച്ചേര്‍ന്ന, ബുഖാരി സയ്യിദന്മാരുടെ പൂര്‍വ്വികനും മഹാപണ്ഡിതനും, വലിയ്യുമായിരുന്ന വളപട്ടണത്തെ സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ ബുഖാരി തങ്ങളുടെ വംശപരമ്പരയില്‍പ്പെട്ടവരാണ് ശൈഖ് സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ ബുഖാരി അല്‍ ഖാദിരി അവര്‍കള്‍.

സയ്യിദ് ബുഖാരി അവര്‍കളുടെ ഏഴാമത്തെ വയസ്സില്‍ അദ്ദേഹത്തെ മതപഠനത്തിനായി പിതാവിന്‍റെ അനുവാദത്തോടുകൂടി മാതാവ്, ആന്ത്രോത്തിലെ ഒരു ഉസ്താദിനടുത്തേക്ക് അയച്ചു. ഉസ്താദ് നല്‍കിയ കിത്താബ് അകവും പുറവും മറിച്ചു നോക്കിയ മഹാന്‍, ബിസ്മിയുടെ ആന്തരികാര്‍ത്ഥം പറഞ്ഞുതരുവാന്‍ ഉസ്താദിനോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന് അതിന് കഴിഞ്ഞില്ല. തങ്ങള്‍ അവിടെ നിന്ന് മടങ്ങി മാതാവിന് അരികിലെത്തി കാര്യം അറിയിച്ചു. പിന്നീടൊരിക്കലും മാതാവ് പുത്രനെ പഠന കാര്യത്തിനായി നിര്‍ബന്ധിച്ചില്ല. എന്നാല്‍ ഭൗതികവും, ആത്മീയവുമായ എല്ലാ അറിവുകളും മഹാനവര്‍കളില്‍ സ്വയം ഉണ്ടായിതീരുകയും ചെയ്തു.

ആത്മീയരംഗത്തോടുള്ള അതിരറ്റ താല്‌പര്യം ജന്മസിദ്ധമായി തന്നെ മാഹാനവർകളിലുണ്ടായിരുന്നു. ആ കാലഘട്ടത്തിന്റെ ഉന്നതനായ ആത്മജ്ഞാനിയും ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖും സ്വന്തം സഹോദരനുമായ ശൈഖ് സയ്യിദ് അഹമദ് ജലാലുദ്ദീൻ ബുഖാരി അൽഖാദിരി തങ്ങളെയാണ് ശൈഖായി സ്വീകരിച്ചത്. ഇദ്ദേഹം കാസർഗോഡിനടുത്ത് കാഞ്ഞങ്ങാട് കോയാപ്പള്ളി മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്നു.

എണ്ണമറ്റ അത്ഭുതസിദ്ധികളാലും ആത്മജ്ഞാനത്തിന്റെ ശോഭയാലും ഏറെ പ്രസിദ്ധിയാർജ്ജിച്ച സയ്യിദ് മുഹമ്മദ് ജലാലുദ്ദീൻ ബുഖാരി അവർകൾക്ക് കേരളത്തിലും ദ്വീപിലുമായി നിരവധി ശിഷ്യസമ്പത്തുണ്ടായിരുന്നു.

ആത്മജ്ഞാനത്തിന്റെ എക്കാലത്തേയും പ്രകാശഗോപുരമായിത്തീർന്ന സയ്യിദ് മുഹമ്മദ് ബുഖാരി മുത്തുക്കോയതങ്ങൾ ജീലാനി അൽഖാദിരി (1829 - 1921), കേരളക്കരയിലെ ഉമർഖയ്യാം എന്നറിയപ്പെട്ട കണ്ണൂരിലെ അബ്ദുൽ ഖാദർ എന്ന ഇച്ഛമസ്താൻ (1871 - 1935), കണ്ണൂരിലെ അറക്കൽ രാജാവ് അബ്ദുറഹ്‌മാൻ അലിരാജ (1881 - 1946) എന്നിവർ ശിഷ്യരിൽ പ്രമുഖരാണ്.

ബുഖാരി ഖബീലയിൽപ്പെട്ട മഹാനവർകൾ 96ാം വയസ്സിൽ ഹിജ്റ 1332 ജ.ആഖിർ 24 (ക്രി.വ.1904 സെപ്തംബർ 5) തിങ്കളാഴ്ച ഭൗതിക ജീവിതത്തോട് വിടപറഞ്ഞു. ആന്ത്രോത്തിലെ ഹുജ്റ പള്ളിക്ക് തെക്ക് ഭാഗത്തെ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്നു. ഇപ്പക്കഴിഞ്ഞവർ എന്ന അപരനാമത്തിലും മഹാൻ അറിയപ്പെടുന്നു.

അശ്ശൈഖ് സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ ബുഖാരി അല്‍ ഖാദിരി അവര്‍കളുടെ വംശപരമ്പര.

1.  സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ ബുഖാരി (1809-1904, ആന്ത്രോത്ത്).

2.  സയ്യിദ് സൈനുദ്ദീന്‍ ബുഖാരി (ആന്ത്രോത്ത്).

3.  സയ്യിദ് അബ്ദുറഹ്മാന്‍ ബുഖാരി (മദീന).

4.  സയ്യിദ് മുഹമ്മദ് ബുഖാരി (1589-1676, പറവണ്ണ).

5.  സയ്യിദ് ഇസ്മായില്‍ ബുഖാരി (1538-1612, കൊച്ചി).

6.  സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി (1499-1569, വളപട്ടണം).

7.  സയ്യിദ് ഇസ്മായില്‍.

8.  സയ്യിദ് മുഹമ്മദ്.

9.  സയ്യിദ് ഹുസൈന്‍.

10. സയ്യിദ് സാലിം.

11. സയ്യിദ് ജലാലുദ്ദീന്‍ മുഹമ്മദ്.

12. സയ്യിദ് സൈനുദ്ദീന്‍ മഹ്മൂദ്.

13. സയ്യിദ് താജുദ്ദീന്‍ യൂനസ്.

14. സയ്യിദ് ഇസ്മായില്‍ നസറുദ്ദീന്‍.

15. സയ്യിദ് ഹുസൈന്‍ മഖ്ദൂം (1308-1384, അച്ച്-ഇന്തോനേഷ്യ).

16. സയ്യിദ് അഹമ്മദുല്‍ കബീര്‍ (ബുഖാറ).

17. സയ്യിദ് ഹുസൈന്‍ ജമാലുദ്ദീന്‍ (1063-1160, അച്ച്-ഇന്തോനേഷ്യ).

18. സയ്യിദ് മുഅയ്യദ് അലി (1039-1144, ബാഗ്ദാദ്).

19. സയ്യിദ് ജഅഫര്‍ (1009-1089, ബുഖാറ).

20. സയ്യിദ് മുഹമ്മദ് (990-1045).

21. സയ്യിദ് മഹ്മൂദുല്‍ ബുഖാരി (951-1014, ബുഖാറ).

22. സയ്യിദ് അഹ്മദ് (930-986, ബുഖാറ).

23. സയ്യിദ് അബ്ദുള്ള (884-968).

24. സയ്യിദ് അലി അശ്ക്കര്‍ ജലാലുദ്ദീന്‍ (865-913, ബാഗ്ദാദ്).

25. സയ്യിദ് ജഅഫര്‍ സാക്കി (841-985, ലറംസറഈ).

26. സയ്യിദ് അലിഅല്‍ ഹാദി (827-868, സമ്റ).

27. സയ്യിദ് മുഹമ്മദ് ത്വാഖി അല്‍ ജവാദ് (811-835, ബാഗ്ദാദ്).

28. സയ്യിദ് അലിയ്യിരിള (766-818, ഖലീഫ ഹാറൂണ്‍ റശീദിന്‍റെ ഖബറിനടുത്ത്).

29. സയ്യിദ് മൂസ്സല്‍ ഖാളിം (745-799, ബാഗ്ദാദ്).

30. സയ്യിദ് ജഅഫര്‍ സ്വാദിഖ് (702-765, മദീന).

31. സയ്യിദ് മുഹമ്മദ് ബാഖിര്‍ (676-733, മദീന).

32. സയ്യിദ് സൈനുല്‍ ആബിദീന്‍ (657-713, മദീന).

33. സയ്യിദ് ഹുസൈന്‍ (626-680).

34. സയ്യിദത്ത് ഫാത്വിമ (605-634, മദീന) സൗജത്ത് സയ്യിദ് അലിയ്യിബ്നു അബീത്വാലിബ്  (601-661, ഇറാഖ്).

35. സയ്യിദുനാ മുഹമ്മദ് മുസ്തഫ (571-632, മദീന) (സ.അ).