സൂഫിസം: ചില മാർഗ്ഗങ്ങൾ

ആത്മീയരോഗങ്ങളെ ചികിത്സിക്കാൻ പ്രാപ്തനായ ഒരു ശൈഖിനെ സ്വീകരിക്കൽ നിർബന്ധമാണ് ഇമാം ഗസ്സാലി(റ), ഇമാം ശഅ്റാനി(റ), ഇമാം ഇബ്നു അജീബ(റ), ഇമാം അഹ്‌മദ് ളിയാഉദ്ദീൻ(റ).

രോഗിയെ ചികിത്സിക്കരുതെന്ന് സ്വബോധം നഷ്ടപ്പെട്ടവരല്ലാതെ പറയില്ല. പാപികളെ എങ്ങനെയെങ്കിലും അതിൽ നിന്നും മോചിപ്പിക്കുകയല്ലേ വേണ്ടത്? അത് ഇസ്‌ലാമികമായി തെറ്റാണെന്ന് പറയുന്നത് എത്ര ഗുരുതരമാണ്. പാപികളെയല്ലേ ആദ്യം രക്ഷപ്പെടുത്തേണ്ടത് ? സത്യസന്ധതയോടെ ഒരു ശൈഖിനെ സമീപിച്ച് എന്നെ സ്വീകരിക്കണം, എന്നെ രക്ഷപ്പെടുത്തണം എന്നൊരാൾ പറഞ്ഞാൽ അവനെ സ്വീകരിക്കൽ ശൈഖിന് നിർബന്ധമാണെന്നാണ് മഹത്തുക്കൾ രേഖപ്പെടുത്തിയത്.

മഹാനായ ഇബ്നു അജീബ (റ) പറയുന്നത് ചുരുക്കിയെഴുതട്ടെ - "തെറ്റിനാലോ സമ്പത്തിനാലോ മറ്റോ നാശത്തിലായവനെ രക്ഷപ്പെടുത്താൻ ഉദ്ദേശിച്ചാൽ ഒരു വലിയ്യിന്റെ അടുക്കലേക്ക് അവനെ അല്ലാഹു എത്തിക്കുന്നതാണ്. ഇയാൾ സത്യസന്ധനായി ശൈഖിനെ സമീപിച്ച് അങ്ങ് എന്നെ സ്വീകരിക്കണം, എന്റെ കരം പിടിക്കണം എന്ന് ശൈഖിനോട് ആവശ്യപ്പെട്ടാൽ ശൈഖ് അവനെ സ്വീകരിക്കലും കൈ പിടിക്കലും നിർബന്ധമാണ്. അവനെ സ്വീകരിക്കാതെ മടക്കി അയക്കൽ ആ തെറ്റിൽ തന്നെ നിൽക്കാൻ അവനെ സഹായിക്കലാണ്. തെറ്റ് ചെയ്യുന്നവരെ തെറ്റിൽ തന്നെ കഴിയാൻ സഹായിക്കുന്നതല്ലേ തെറ്റ്? ആ വ്യക്തി ആവശ്യപ്പെട്ടത് സത്യസന്ധതയോട് കൂടെയല്ലെങ്കിൽ തന്നെയും അയാളെ സ്വീകരിക്കണം. തെറ്റുകൾ കുറക്കുന്നതിനും അല്ലാഹുവിന്റെ തിരുനോട്ടത്തിലേക്ക് അവനെ വെളിപ്പെടുത്തുന്നതിനും കൂടെയിരിക്കുന്നവർ പോലും പരാജയപ്പെടാത്ത ഔലിയാക്കളുമായി ഇടപഴകാനും അത് കാരണമാകും. തന്മൂലം ആരിഫീങ്ങൾക്ക് ലഭ്യമായ ആത്മജ്ഞാനം പോലെയുള്ളത് ഇവനും ലഭിച്ചേക്കാം