സയ്യിദ് അഹ്‌മദ് ബിൻ അൽവാൻ മൗലിദിന്റെ രചയിതാവ് വാഴക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ (1882-1945)

സൂഫിവര്യനും പണ്ഡിതനും പ്രഭാഷകനുമായിരുന്ന വാഴക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത വാഴക്കാട് മുഹമ്മദ് കുട്ടി എന്നവരുടെ പുത്രനായി 1882 (ഹിജ്റ 1300)ൽ ജനിച്ചു. 

നാട്ടില്‍ നിന്ന് പ്രാഥമിക പഠനങ്ങള്‍ നേടിയ ശേഷം ഉപരിപഠനത്തിനായി പൊന്നാനിയിലെത്തി. തുന്നംവീട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍, കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, പാനായിക്കുളം പുതിയാപ്പിള അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ അഞ്ചരക്കണ്ടി അഹ്‌മദ് മുസ്‌ലിയാര്‍ തുടങ്ങിയവരായിരുന്നു ഗുരുനാഥന്‍മാര്‍. 


മൗലിദു ഉമ്മഹാത്തില്‍ മുഅ്മിനീന്‍, മൗലിദുന്‍ ഫീ മനാഖിബില്‍ മുര്‍സലീന്‍, മൗലിദു വസീലത്തില്‍ മഖ്ദൂമിയ്യ ഫീ മനാഖിബി ശൈഖില്‍ ഇമാം മുഹമ്മദില്‍ മഖ്ദൂം, മൗലിദുന്‍ ഫീ മനാഖിബി അശറത്തില്‍ മുബശ്ശിരീന്‍, മൗലിദുന്‍ ഫീ മനാഖിബി ഖദീജത്തില്‍ കുബ്‌റാ, അല്‍ ഖസ്വീദത്തുല്‍ ബദ്‌രിയ്യ എന്നിവ അദ്ദേഹത്തിന്റെ ചില കൃതികളാണ്. പൊന്നാനി വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, തുന്നംവീട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരുടെ അനുശോചന കാവ്യവും രചിച്ചിട്ടുണ്ട്. 


പൊന്നാനിയിൽ താമസമാക്കിയിരുന്ന മുഹമ്മദ് മുസ്‌ലിയാര്‍ 1945 (ഹിജ്റ 1365)ൽ ഭൗതിക ലോകത്തോട് വിടപറഞ്ഞു. പൊന്നാനി വലിയ ജുമാമസ്ജിദ് അങ്കണത്തിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.