രിഫാഈ മൗലിദ് രചയിതാവ് തരിവറ മുഹ്‌യിദ്ദീൻ മുസ്‌ലിയാർ

തരിവറ മുഹ്‌യിദ്ദീൻ മുസ്‌ലിയാരാണ് രിഫാഈ മൗലിദ് തയ്യാറാക്കിയത്. പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് കൊപ്പം സ്വദേശിയായ കുഞ്ഞിമൊയ്തീൻ മുസ്‌ലിയാരുടെ പുത്രനായി 1833 (ഹിജ്റ 1249)ൽ ജനിച്ചു.

കവിയും ഗ്രന്ഥകാരനുമായിരുന്ന മുഹ്‌യിദ്ദീൻ മുസ്‌ലിയാർ പൊന്നാനിയിൽ നിന്ന് പ്രഗത്ഭരായ ഗുരുനാഥന്മാരുടെ ശിഷ്യത്വം നേടി. വലിയ ബാവ മുസ്‌ലിയാർ, ആഖിർ സൈനുദ്ദീൻ മഖ്ദൂം തുടങ്ങിയവർ ഗുരുനാഥന്മാരിൽ പ്രമുഖരാണ്.

മൗലിദ് ശറഫിൽ അനാം ഫീ മദ്ഹി ഖൈരിൽ അനാം, മൗലിദുൻ ഫീ ഖിസ്സത്തിൽ മിഅ്റാജ്, സിർറുൽ അസ്റാർ, മൗലിദു ശൈഖ് മുഹ്‌യിദ്ദീൻ, മൗലിദിർ രിഫാഈ എന്നിവ പ്രധാന രചനകളാണ്. മൗലിദുൻ ഫീ മനാഖിബി അസ്സയ്യിദ് അലവി അൽ മമ്പുറമി എന്ന കൃതി ഏറെ ശ്രദ്ധയാകർഷിക്കപ്പെട്ടതാണ്.