കോഴിക്കോട് ജില്ലയില്‍ പൂനൂരിനടുത്തെ കാന്തപുരത്ത് തടായിൽ തറവാട്ടിലെ അമ്മദ് ഹാജി- ആയിശ ദമ്പതികളുടെ പുത്രനായി 1957 നവംബർ 1 (ഹിജ്റ 1377 റബീഉൽ ആഖിർ, 7)ന് വെള്ളിയാഴ്‌ചയാണ് പൂനൂർ തടായിൽ അബ്ദുൽ മജീദ് മുസ്‌ല്യാരുടെ ജനനം.
കാന്തപുരം ജി.എം.എല്‍.പി. സ്കൂൾ, പൂനൂർ ജി.എം.യു.പി. സ്കൂൾ, പരന്നപ്പറമ്പ് ഗവ: ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി സ്കൂൾ വിദ്യാഭ്യാസം നേടി. തുടര്‍ന്ന് നാദാപുരം പള്ളിദര്‍സ്സില്‍ കടമേരി കീഴന സ്വദേശി കുഞ്ഞബ്ദുള്ള മുസ്‌ല്യാരുടെ കീഴില്‍ മതപഠനം നടത്തി.
2017-ല്‍ അഭിവന്ദ്യഗുരുവിന്‍റെ വിയോഗത്തെ തുടര്‍ന്ന് അവിടുത്തെ മഹിതമായ പാരമ്പര്യത്തെയും, അത്ഭുത സിദ്ധികളുള്‍ക്കൊണ്ട മഹത്ജീവിതത്തേയും പ്രകീര്‍ത്തിച്ചുകൊണ്ട് അഞ്ച് ബൈത്തുകളടങ്ങിയ 'അൽ മശ്ഹൂര്‍ മൗലിദ്' രചിച്ചു.
അൽ മശ്ഹൂര്‍ മൗലിദ്, അബ്ദുറഹ്‌മാൻ മശ്ഹൂര്‍ മൗലിദ്, കുരിയാടി സാദാത്ത് മൗലിദ്, ചെറുസീതി തങ്ങൾ മൗലിദ് എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. കൂടാതെ അൽ മശ്ഹൂര്‍ തവസ്സുൽ ബൈത്ത്, മശ്ഹൂര്‍ തവസ്സുൽ ബൈത്ത്, ആയിശാബി തവസ്സുൽ ബൈത്ത്, ബുഖാരി ശൈഖ് തവസ്സുൽ ബൈത്ത്, ചെറുസീതി തങ്ങൾ തവസ്സുൽ ബൈത്ത്, കുരിയാടി സാദാത്ത് തവസ്സുൽ ബൈത്ത് എന്നീ രചനകളും നിർവ്വഹിച്ചു.