വടകര അശൈഖ് സയ്യിദ് അബ്ദുള്ള മശ്ഹൂർ
കുഞ്ഞിക്കോയ തങ്ങൾ (ഖ.സി):
മശ്ഹൂർ പ്രവാചക കുടുംബം
സയ്യിദ് ഹാമിദ് മശ്ഹൂർ ആറ്റക്കോയതങ്ങൾ
മശ്ഹൂരിയ്യ ഫൗണ്ടേഷൻ, വടകര.
മുഖലിഖിതം
പ്രവാചക കുടുംബങ്ങളാൽ അനുഗ്രഹീതമാണ് മലയാളക്കര. പരിശുദ്ധ ഇസ്ലാമിന്റെ ആത്മീയ ദർശനം കേരളക്കരയിൽ പ്രകാശിപ്പിച്ചു കാണിക്കാനായിരുന്നു യമനിലെ ഹള്റമൗത്തിൽ നിന്നും, റഷ്യയിലെ ബുഖാറയിൽ നിന്നും പ്രവാചക കുടുംബങ്ങൾ ഇവിടെ എത്തിച്ചേർന്നത്. ആത്മീയ പ്രബോധന വീഥിയിൽ ദിശാബോധം നൽകിക്കൊണ്ട് ഐതിഹാസിക സേവനങ്ങളാണ് അവർ അർപ്പിച്ചത്.
ഹള്റമൗത്തിൽ നിന്നും ഹൈദ്രോസ്, ബാഅലവി, മശ്ഹൂർ, ശിഹാബുദ്ദീൻ, മൗലദ്ദവീല, ബാഫഖി, സഖാഫ്, ജിഫ്രി, അഹ്ദൽ, സ്വാഹിബുൽ വഹ്ത്വ് തുടങ്ങി മുപ്പതോളം കുടുംബങ്ങൾ, റഷ്യയിലെ ബുഖാറയിൽ നിന്നും ബുഖാരി കുടുംബം ഇങ്ങിനെ പ്രശസ്തമായ നിരവധി സയ്യിദ് കുടുംബങ്ങൾ മലബാറിൽ എത്തിച്ചേർന്നു.
പ്രവാചക കുടുംബങ്ങളെക്കുറിച്ച് നിരവധി രചനകൾ നടന്നിട്ടുണ്ട്. എന്നാൽ വടകരയിലെ മശ്ഹൂർ പ്രവാചക കുടുംബത്തെ കുറിച്ചും പാരമ്പര്യത്തെ കുറിച്ചും ഈ ശൃംഖലയിലെ മഹത്വ്യക്തിത്വങ്ങളെ കുറിച്ചും ആധികാരികമായ ഒരന്വേഷണമോ, പഠനമോ നടന്നിട്ടില്ല എന്ന് മുൻ രചനകളിൽ നിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഭാഗികമായ പഠനം മാത്രമെ ഈ മേഖലയിൽ നടന്നിട്ടുള്ളു. ഈ സാഹചര്യത്തിലാണ് വടകരയിലെ മശ്ഹൂർ പ്രവാചക കുടുംബം എന്ന പേരിൽ ഒരു കൃതി രചിക്കണമെന്ന ആശയം എന്നിൽ ഉദയം ചെയ്യുന്നത്.
ഈ ഗ്രന്ഥരചനക്ക് എനിക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയത് താങ്ങും തണലുമായ എന്റെ അഭിവന്ദ്യപിതാവും ആത്മീയ ഗുരുവുമായ വടകര അശൈ്ശഖ് സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ (ഖ.സി) അവർകളാണ്. അനേകം ഗ്രന്ഥങ്ങളും ചില ചരിത്ര കൃതികളും ഈ രചനക്കുവേണ്ടി അവലംഭിച്ചിട്ടുണ്ട്. മുന്നൂറോളം വരു ന്ന മുൻകാല രേഖകളുടേയും ലഭ്യമായ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ഈ ഗ്രന്ഥം പൂർത്തീകരിച്ചിട്ടുള്ളത്. ഇത് സംബന്ധമായ കൂടുതൽ വിവരങ്ങളും ചരിത്ര രേഖകളും കൈവശമുള്ളവർ അറിയിച്ചാൽ, അവ ബോധ്യപ്പെട്ടാൽ വേണ്ട തിരുത്തലുകൾ തുടർന്ന് വരുത്താവുന്നതാണ്. എന്റെ ഈ എളിയ ചരിത്ര പഠനം സമർപ്പിക്കുന്നു.
സ്നേഹപൂർവ്വം..
സയ്യിദ് ഹാമിദ് മശ്ഹൂർ ആറ്റക്കോയതങ്ങൾ, വടകര.
പ്രസാധകക്കുറിപ്പ്
മുഹമ്മദ് നബി(സ)യുടെ പിൻഗാമികളായ സയ്യിദന്മാരുടെ ചരിത്രമില്ലാതെ കേരള മുസ്ലിം ചരിത്രമെന്നല്ല, കേരള ചരിത്രം തന്നെ പൂർണ്ണമാവുകയില്ല. ഈ നാടിന്റെ സർവ്വോപരി സമൂഹത്തിന്റെ ഉന്നമനത്തിന് അവർ നൽകിയ സംഭാവനകൾ അമൂല്യമാണ്. സയ്യിദന്മാരുടെ ചരിത്രത്തിന്റെ ചുരുൾ നിവരാത്ത ഏടുകൾ അനാവരണം ചെയ്യുന്ന ചരിത്രാന്വേഷണമാണ് വടകരയിലെ മശ്ഹൂർ പ്രവാചക കുടുംബം എന്ന ഈ ഗ്രന്ഥം.
ഇത് പ്രസിദ്ധീകരിക്കുന്നതിലൂടെ കേരള ചരിത്രത്തി ന്റെ നാഡിയെന്ന് വിശേഷിപ്പിക്കാവുന്ന സുപ്രധാനമായൊരു ചരിത്ര ശാഖയിലേക്കുള്ള കവാടമാണ് തുറക്കപ്പെടുന്നത്. ഈപ്രവാചക കുടുംബത്തെപ്പറ്റി ഇത്രയേറെ വിശദീക രണമുള്ള ഒരു ഗ്രന്ഥം കൈരളിക്ക് ലഭിക്കുന്നത് ആദ്യമായിട്ടാണ്.
ഗൗരവപൂർണ്ണമായ പഠനത്തിനും ഗവേഷണത്തിനും വിധേയമാക്കേണ്ട ബൃഹത്തായ ചരിത്രശാഖയെ പരമാവധി സംവിധാനങ്ങൾ ഉപയോഗിച്ച് ക്രോഡീകരിച്ചിരിക്കുന്നു സയ്യിദ് ഹാമിദ് മശ്ഹൂർ ആറ്റക്കോയതങ്ങൾ. ഈ സംരംഭ ത്തിന്റെ വിജയത്തിൽ ആത്മാർത്ഥതയോടെ പ്രവർത്തിച്ച എല്ലാവർക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
മശ്ഹൂരിയ്യ ഫൗണ്ടേഷൻ, വടകര.
ഗ്രന്ഥകാരനെക്കുറിച്ച്
കോഴിക്കോട് ജില്ലയിൽ വടകര നഗരത്തിൽ കരിമ്പനപ്പാലം ബൈത്തുൽ ആയിശാബിയിലെ മഖാമുൽ വസീലയിൽ അന്ത്യവിശ്രമം കൊള്ളുന്ന സൂഫിവര്യനും ആത്മീയ ഗുരുവുമായ ആനേന്റവിട സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ (ഖ.സി) പിതാവും, സയ്യിദത്ത് അസ്മാ മുത്തുബീവി മാതാവുമാണ്. 1974 ജൂലൈ,2 ചൊവ്വാഴ്ച (ഹിജ്റ 1394 ജ.ആഖിർ, 11) മാതൃഗൃഹമായ പൊന്നാനി വെട്ടം പോക്കിരിയകം തറവാട്ടിൽ ജനിച്ചു. വടകര സൗത്ത് ജൂനിയർ ബേസിക് സ്കൂ ൾ, വടകര ബി.ഇ.എം. ഹൈസ്ക്കൂൾ, ന്യൂമനീഷ കോളേജ് എന്നിവിട ങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി. തുടർന്ന് പിതാവിൽ നിന്ന് വേദത്തിലും, വൈദ്യത്തിലും പഠനം നടത്തി ഈ രംഗത്ത് പ്രവർത്തിച്ചു വരുന്നു. നിരവധി സൂഫി മദ്ഹ് ഗാനങ്ങൾ, മഹാത്മാ ക്കളുടെ മദ്ഹ് മാലപ്പാട്ടുകൾ, കാരക്കാട് തറമ്മൽ മഖാം ചരിത്രം, പൂർ വ്വ സൂരികൾ എന്നീ കൃതികളും തുടങ്ങി നിരവധി രചനകൾക്ക് തൂലി ക ചലിപ്പിച്ചു.
സഹോദരങ്ങൾ: സയ്യിദ് മുഹമ്മദ് മശ്ഹൂർ ഫസൽക്കോയ തങ്ങൾ, സയ്യിദത്ത് ബുഷറാബീവി, സയ്യിദത്ത് ആരിഫാബീവി.
ഭാര്യ: സയ്യിദത്ത് ഷാഹിന ബീവി.
മക്കൾ: സയ്യിദ് ഹുസൈൻ മശ്ഹൂർ, സയ്യിദത്ത് ആയിശ സഫ, സയ്യിദത്ത് അസ്മ വഫ, സയ്യിദ് അഫ്ഹാം അബ്ദുള്ള, സയ്യിദ് അബ്ദുറ ഹ്മാൻ അദ്ഹം.
വിലാസം:
സമർപ്പണം
ആത്മീയ നഭോമണ്ഡലത്തിൽ സൂര്യൻ കണക്കെ ജ്വലിച്ചു നിന്ന പുണ്യാത്മാവും, സൂഫിജ്ഞാനികളിൽ അത്യുന്നത സ്ഥാനിയരും, അഭിവന്ദ്യ പിതാവും, ആത്മീയ ഗുരുവും പതിനായിരങ്ങളുടെ മാർഗ്ഗദർശിയുമായ വടകര കരിമ്പനപ്പാലം മഖാമുൽ വസീലയിൽ അന്ത്യവിശ്രമം കൊള്ളുന്ന അശൈഖുൽ കാമിൽ സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ (ഖ.സി) മഹാനവർകളുടെ പാവനസ്മരണക്കു മുമ്പിൽ.
അഹ്ലുബൈത്ത്
നബി(സ)യുടെ വംശ പരമ്പരയേയും കുടുംബത്തേയുമാണ് അഹ്ലുബൈത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. മുഹമ്മദ് നബി(സ), അലിയ്യിബ്നു അബീത്വാലിബ് (ക. വ), ഫാത്വിമത്തുസ്സഹ്റ (റ), ഇമാം ഹസ്സൻ (റ), ഇമാം ഹുസൈൻ(റ) എന്നീ അഞ്ച് മഹാത്മാക്കളും അവരുടെ വംശ പരമ്പരയുമാണ് അഹ്ലുബൈത്ത് എന്ന വിശേഷണത്താ ൽ കൂടുതൽ വിശ്രുതമായത്. ഗൗസീങ്ങൾ, ഖുത്വുബീങ്ങ ൾ, ഔലിയാക്കൾ, പണ്ഡിതശ്രേഷ്ഠർ, സമുദായ നേതാക്കൾ തുടങ്ങിയ ധാരാളം മഹത്തുക്കൾ ഈ പരമ്പരയിലുണ്ട്. അന്ത്യനാൾവരെ നിലനിൽക്കുന്ന ഈ പരമ്പരയെ സ്നേഹിക്കൽ വിശ്വാസത്തിന്റെ ഭാഗമാണ്.
അല്ലാഹുവിന്റെ ഗ്രന്ഥമായ വിശുദ്ധ ഖുർആനും, എന്റെ സന്താനപരമ്പരയേയും ഞാൻ ഇതാ നിങ്ങളെ ഏൽപ്പിക്കുന്നു എന്ന് പ്രവാചകൻ അരുൾ ചെയ്തിട്ടുണ്ട്.
പ്രവാചക പരമ്പരയിൽ പിറന്ന് പ്രസിദ്ധിയാർജ്ജിച്ചവരുടെ പേരിലാണ് അവരുടെ സന്താനപരമ്പരകൾ പിന്നീട് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ വിവിധ ഖബീലക ളായി (ഗോത്രം) ഇവർ അറിയപ്പെടുന്നു.
കേരളത്തിലെ ഭൂരിപക്ഷം പ്രവാചക കുടുംബത്തിന്റേയും തായ്വേര് യമനിലെ ഹള്റമൗത്തിലാണ്. കിഴക്ക് ഒമാനും പടിഞ്ഞാറ് യമനും വടക്ക് ദഹന മരുഭൂമിയും അതിരിടുന്ന പ്രദേശമാണ് ഹള്റമൗത്ത്. ഇറാഖിലെ ബസ്വറയിൽ നിന്ന് ക്രി.വ. 929 (ഹിജ്റ 317)ൽ ഹള്റമൗത്തിലെത്തിയ പണ്ഡിതശ്രേഷ്ഠനായ അഹമ്മദ് ബിൻ ഈസ അൽ മുഹാജിറാണ് യമനീ വംശപരമ്പരക്ക് ആരംഭം കുറിച്ചത്. ക്രി.വ. 956 (ഹിജ്റ 345)ൽ വിടപറഞ്ഞ ഇവരുടെ മഖ്ബറ ഹള്റമൗത്തിലെ അൽ ഹസീസയിലാണ്.
ഖുലഫാഉറാശിദുകളുടെ കാലശേഷം പ്രാവചക കുടുംബങ്ങൾക്ക് പല മുസ്ലിം ഭരണാധികാരികളിൽ നിന്നു പോലും തിക്താനുഭവങ്ങൾ സഹിക്കേണ്ടിവന്നു. മാന്യമായ അംഗീകാരവും ആദരവും ലഭിച്ചില്ലെന്നു മാത്രമല്ല, അമ വി-അബ്ബാസി ഭരണകൂടത്തിനു കീഴിലും മറ്റുചില മുസ്ലിം ഭരണാധികാരികളിൽ നിന്നും അനുഭവിച്ച പീഢനങ്ങളും നിരവധിയാണ്. തന്മൂലമാണ് ജന്മനാടുകളിൽ നിന്ന് പാലായനം ചെയ്ത് ഹള്റമൗത്തിലെത്തിയത്.
പതിനഞ്ചാം നൂറ്റാണ്ടിൽ സയ്യിദ് കുടുംബങ്ങൾ യമനിലെ ഹള്റമൗത്തിൽ നിന്നും, റഷ്യയിലെ ബുഖാറയിൽ നിന്നും മലബാറിലെത്തിയതോടെ മലബാറിലെ മുസ്ലിം മത ജീവിതത്തിലും മാറ്റങ്ങൾ വന്നു. സൂഫിമാർഗ്ഗങ്ങൾ കേരള ത്തിൽ വ്യാപകമായി. ദർഗ്ഗകളും, മാലകളും, മൗലിദുകളും മുസ്ലിം ജീവിതത്തിന്റെ ഭാഗമായി. ആദ്ധ്യാത്മിക ജീവിതം കൂടുതൽ കരുപ്പിടിച്ചുവന്നു. സയ്യിദന്മാർ (നബി കുടും ബം) മലബാറിലെ മുസ്ലിം ജീവിതത്തിൽ മാത്രമല്ല, പൊതുരംഗത്തും വ്യാപാരത്തിലും വലിയ സ്വാധീനം ചെലു ത്തി. മലബാറിൽ നടന്ന അധിനിവേശ വിരുദ്ധ സമരങ്ങൾക്കും, നവോത്ഥാന പ്രസ്ഥാനങ്ങൾക്കും ഈ അറബ് വംശജരാണ് നേതൃത്വം നൽകിയത്. അധഃസ്ഥിത വിഭാഗങ്ങളുടെ മോചനത്തിനും അവർ തന്നെ മുന്നോട്ടുവന്നു.
ഹള്റമൗത്തിൽ നിന്ന് ആത്മീയ പ്രചാരകരായും വ്യാപാരികളായും, നിരവധി സയ്യിദ് കുടുംബങ്ങൾ ഇന്ത്യയിലെ സമുദ്രതീരങ്ങളിൽ അണഞ്ഞിരുന്നു. വടകരയിലെ സയ്യിദ് സൈൻ ഹാമിദ് ചെറുസീതിതങ്ങൾ (ബാഅലവി സ്വാഹി ബുൽ വഹ്ത്വ്) കുടുംബം, വടകരയിലെ സയ്യിദ് മശ്ഹൂർ കുടുംബം, കോഴിക്കോട്ടെ സയ്യിദ് ജിഫ്രി കുടുംബം, പൊന്നാനിയിലെ സയ്യിദ് ഹൈദ്രോസ് കുടുംബം, വളപട്ടണത്തെ സയ്യിദ് ബുഖാരി കുടുംബം, പിന്നീട് വന്ന മമ്പുറ ത്തെ സയ്യിദ് മൗലദ്ദവീല കുടുംബം എന്നിങ്ങനെ മുപ്പതില ധികം സയ്യിദ് കുടുംബങ്ങൾ മലബാറിൽ വന്നുചേർന്നിട്ടു ണ്ട്.
ഹള്റമൗത്തിലെ ഐനാത്ത്പ ട്ടണത്തിനു സമീപം തരീം പ്രദേശത്ത് നിന്നാണ് കേരളത്തിലേക്ക് സയ്യിദന്മാർ ആദ്യമായി എത്തിച്ചേർന്നത്. ഹള്റമൗത്തിൽ നിന്ന് 30 കി ലോമീറ്റർ അകലെയാണ് തരീം പ്രദേശം. തരീമിനെ അല ങ്കരിച്ചിരുന്ന 360-ൽ പരം മസ്ജിദുകളും, കെട്ടിടങ്ങളും, തെ രുവീഥികളും പ്രാചീന സംസ്കാരത്തിന്റെ നാഴികക്കല്ലുക ളാണ്. ഒരു കാലഘട്ടത്തിൽ 99% പ്രവാചക കുടുംബങ്ങളും അധിവസിച്ചിരുന്നത് തരീം പ്രദേശത്തായിരുന്നു. ഇവരിൽ ചില സാദാത്തുക്കളുടെ പേരുകൾ ചുവടെ ചേർക്കുന്നു.
ഹൈദ്രോസ്, മശ്ഹൂർ, ശിഹാബുദ്ദീൻ, ജിഫ്രി, ബാഫഖിഹ്, ബാഅലവി, ജമലുലൈൽ, ആലുബറാമി, ഐദീദ്, മുഖൈബിൽ, മുസാവ, ആലുശില്ലി, ആലുശ്വാതിരി, ആ ലുഹബ്ശി, ഹദ്ദാദ്, സഖാഫ്, ആലുൽ ഹാദി, മൗലദ്ദവീല, സ്വാഹിബുൽ വഹ്ത്വ്, രിഫാഈ തുടങ്ങിയ മുപ്പതോളം പ്രവാചക കുടുംബങ്ങൾ ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്. കൂടാതെ റഷ്യയിലെ ബുഖാറയിൽ നിന്നും എത്തിച്ചേർന്ന ബുഖാരി ഖബീലയും, ഇറാഖിലെ ബഗ്ദാദിൽ നിന്നും എത്തിച്ചേർന്ന ജീലാനി ഖബീലയും ഇവരിൽ ഉൾപ്പെടുന്നു.
ബുഖാരി ഖബീല
റഷ്യയിലെ ബുഖാറയിൽ നിന്ന് സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരി ക്രി.വ.1521-ൽ ഉത്തര മലബാറിലെ വളപട്ടണത്ത് എത്തിച്ചേർന്നു.
ജിഫ്രി ഖബീല
യമനിലെ ഹള്റമൗത്ത് പ്രവിശ്യയിലെ തരീമിലെ അൽഹാവിയിൽ നിന്ന് സയ്യിദ് ശൈഖ് ജിഫ്രി ക്രി.വ.1746-ൽ കോഴിക്കോട് എത്തിച്ചേർന്നു. സഹോദരൻ സയ്യിദ് ഹസ്സൻ ജിഫ്രി 1754-ൽ എത്തിച്ചേർന്നു.
ശിഹാബുദ്ദീൻ ഖബീല
ക്രി.വ.1767-ൽ യമനിലെ ഹള്റമൗത്തിൽ നിന്ന് കപ്പൽ മാർഗ്ഗം കോഴിക്കോട് എത്തിച്ചേർന്ന സയ്യിദ് ശിഹാബുദ്ദീൻ അലിയ്യുൽ ഹള്റമി, കണ്ണൂരിലെ വളപട്ടണത്ത് സ്ഥിരതാമ സമാക്കി.
യമനിലെ ഹള്റമൗത്ത് പ്രവിശ്യയിലെ തരീമിൽ നിന്ന് മമ്പുറം സയ്യിദ് അലവി തങ്ങൾ ക്രി.വ.1769-ൽ കപ്പൽ മാർഗ്ഗം കോഴിക്കോട് എത്തിച്ചേർന്നു.
ഹൈദ്രോസ് ഖബീല
യമനിലെ ഹള്റമൗത്ത് പ്രവിശ്യയിലെ തരീം എന്ന പ്രദേശത്തു നിന്ന് സയ്യിദ് അബ്ദുറഹ്മാൻ അൽ ഹൈദ്രോ സ്, ക്രി.വ.1703-ൽ കോഴിക്കോട് എത്തിച്ചേർന്നു.
ബാഅലവി സ്വാഹിബുൽ വഹ്ത്വ് ഖബീല
യമനിലെ ഹള്റമൗത്ത് പ്രവിശ്യയിലെ തരീം പട്ടണത്തിൽ നിന്നും സഹോദരന്മാരായ സയ്യിദ് ജമാലുദ്ദീൻ മുഹമ്മദ് ഇബ്നു ഹാമിദ് വലിസീതിതങ്ങൾ (റ) (വലിയക ത്ത് മഖാം, കൊയിലാണ്ടി), സയ്യിദ് മുശൈ്ശഖ് ഇബ്നു ഹാമിദ് കുഞ്ഞിസീതിതങ്ങൾ (റ) (വടകര, കോട്ടക്കൽ ജുമഅ ത്ത് പള്ളി മഖാം) എന്നിവരോടൊപ്പം ഹിജ്റ 1113 (ക്രി.വ. 1701)ൽ മലയാളക്കരയുടെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് എത്തിയ സയ്യിദ് സൈൻ ഇബ്നു ഹാമിദ് ചെറുസീതിതങ്ങൾ അവിടെ തങ്ങുകയും, തുടർന്ന് താനൂർ ഇടത്താവളമാക്കിയ ശേഷം വടകരയിൽ താമസമാക്കുകയും ചെയ്തു. ബാഅലവി സ്വാഹിബുൽ വഹ്ത്വ് ഖബീലയിൽപ്പെട്ട ഇവർ മലബാറിൽ എത്തിച്ചേർന്ന ആദ്യ ഹള്റമി (ഹള്റമൗത്ത്) സാദാത്തുക്കളാണ്.യzമനിലെ ഹള്റമൗത്ത് പ്രവിശ്യയിലെ തരീമിലെ അ ൽഹാവിയിൽ നിന്ന് സയ്യിദ് ശൈഖ് ജിഫ്രി ക്രി.വ.1746-ൽ കോഴിക്കോട് എത്തിച്ചേർന്നു. സഹോദരൻ സയ്യിദ് ഹസ്സൻ ജിഫ്രി 1754-ൽ എത്തിച്ചേർന്നു.
ക്രി.വ.1767-ൽ യമനിലെ ഹള്റമൗത്തിൽ നിന്ന് കപ്പൽ മാർഗ്ഗം കോഴിക്കോട് എത്തിച്ചേർന്ന സയ്യിദ് ശിഹാബുദ്ദീൻ അലിയ്യുൽ ഹള്റമി, കണ്ണൂരിലെ വളപട്ടണത്ത് സ്ഥിരതാമ സമാക്കി.
വടകരയിൽ എത്തിച്ചേർന്ന ചെറുസീതിതങ്ങളുടെ അ ത്ഭുത സിദ്ധികൾ ഓരോന്നായി കേട്ടറിഞ്ഞ നാടുവാഴിക്ക്, മഹാനോടുള്ള ആദരവ് ദിനംപ്രതി വർദ്ധിച്ചുവന്നു. ഒരു ദിവസം ചെറുസീതിതങ്ങൾക്ക് പാരിതോഷികമായി എന്താണ് നൽകേണ്ടതെന്ന് അന്വേഷിച്ചു. താമസിക്കുവാനും, ആരാധനകൾ നിർവ്വഹിക്കുവാനും, ഖബറടക്കം ചെയ്യുന്നതിനും വേണ്ടി സ്ഥലം ലഭിച്ചാൽ നന്നായിരുന്നു എന്ന് മറുടി നൽകി. നാടുവാഴി സന്തോഷപൂർവ്വം താഴെയങ്ങാടി മഖാം ഉൾപ്പെടുന്ന വിശാലമായ പ്രദേശം തങ്ങൾക്ക് പതിച്ചു നൽകി. അവിടെ നാടുവാഴിയുടെ സഹായത്തോടെ ആത്മീയ പ്രബോധന പ്രവർത്തനങ്ങൾക്കുവേണ്ടി വലിയകത്ത് വീടും ഒരു പള്ളിയും പണിതു. നാട്ടിൽ നിന്നും മറുനാട്ടിൽ നിന്നും ആത്മാന്വേഷികൾ ശിഷ്യത്വം സ്വീകരിക്കു ന്നതിനായി അനുദിനം എത്തിക്കൊണ്ടിരുന്നു. അതോടെ പലയിടങ്ങളിലും ശിഷ്യഗണങ്ങൾ വർദ്ധിച്ചുവന്നു. മഹാനവർകൾ കാരക്കാട് നിന്ന് മറ്റൊരു വിവാഹം കഴിക്കുകയും, അവിടെ അകത്തെപുര എന്ന വീട് നിർമ്മിക്കുകയും ചെയ്തു.
ജീവിതത്തിന്റെ അവസാനകാലത്ത് തങ്ങൾ അധികവും കാരക്കാട്ടെ തറവാട്ടിലായിരുന്നു താസിച്ചിരുന്നത്. മഹാന്റെ വിയോഗം സംഭവിച്ചാൽ ഭൗതികശരീരം ഖബറടക്കം ചെയ്യുന്നതിന് വേണ്ടി കാരക്കാട്ടും, വടകരയിലും ഖബർ കുഴിക്കാൻ തങ്ങൾ സഹചാരികളോട് വസ്വിയത്ത് ചെയ്തിരുന്നു. ഭൗതികശരീരം പ്രയാസം കൂടാതെ ആർക്കാണോ ഉയർത്താൻ കഴിയുന്നത്, അവർ സ്വദേശത്ത് ഖബറടക്കം നിർവ്വഹിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ് തു. 1771 ആഗസ്റ്റ്, 29ന് വ്യാഴാഴ്ച (ഹിജ്റ 1185 ജ.അവ്വൽ, 17) ആ സൂര്യതേജസ്സ് വിടവാങ്ങി. വടകര സ്വദേശികൾ പുണ്യ ഭൗതികശരീരം ഉയർത്തിയപ്പോൾ നിഷ്പ്രയാസം പൊങ്ങുകയും, താഴെയങ്ങാടി മഖാമിൽ ആദരപൂർവ്വം ഖബറടക്കം നടത്തുകയും ചെയ്തു. തൽസമയം കാരക്കാട് കുഴിച്ച ഖബറിലും ജനാസ കാണപ്പെടുകയും അത് അവിടെ അടക്കം ചെയ്യുകയും ചെയ്തു.
മശ്ഹൂർ ഖബീല
കേരളത്തിൽ അധിവസിക്കുന്ന പ്രവാചക കുടുംബമായ മശ്ഹൂർ, യമനിലെ ഹള്റമൗത്ത് പ്രവിശ്യയിലെ തരീം പ്രദേശത്തെ സയ്യിദ് മുഹമ്മദ് എന്നവരുടെ പേരിലാണ് അറിയപ്പെട്ടത്. മശ്ഹൂർ എന്നും മജ്ദൂബ് എന്നും ഇദ്ദേഹത്തിന് വിളിപ്പേരുകളുണ്ട്. പ്രശസ്തി എന്നർത്ഥം വരുന്ന ശുഹ്റത്ത് എന്ന പദത്തിൽ നിന്നാണ് മശ്ഹൂർ എന്ന പദം ഉത്ഭ വിച്ചത്.
സയ്യിദ് അബ്ദുറഹ്മാൻ സക്കാഫ് എന്നവരുടെ പുത്രൻ സയ്യിദ് അബൂബക്കർ സകറാൻ എന്നവരുടെ പുത്രൻ സയ്യിദ് അലി എന്ന വരുടെ പുത്രൻ സയ്യിദ് അബ്ദുറഹ്മാൻ എന്നവരുടെ പുത്രൻ സയ്യിദ് അഹമദ് ശിഹാബുദ്ദീൻ എന്ന വരുടെ സന്താനപരമ്പരയാണ് മശ്ഹൂറുകൾ. സയ്യിദ് വംശ പരമ്പരയിൽ പ്രമുഖ സ്ഥാനമുള്ള മശ്ഹൂറിന്, മജ്ദൂബ് എന്ന വിശേഷണം കൂടിയുണ്ട്. ആരാധനകളിലും രിയാളകളിലും ദൈവീക സാമിപ്യം സജീവമാകുമ്പോൾ, വളരെ വേ ഗത്തിൽ തന്നെ ആത്മസാക്ഷാത്കാരം സിദ്ധിക്കുന്നതിനാലാണ് ഈ വിശേഷണം ലഭിക്കാൻ കാരണം.
സയ്യിദ് അബ്ദുറഹ്മാൻ മശ്ഹൂർ തങ്ങൾ (1690-1775).
കേരളത്തിൽ മശ്ഹൂർ ഖബീലയുടെ ചരിത്രം ആരംഭിക്കുന്നത് സയ്യിദ് മുഹമ്മദ് മശ്ഹൂറിന്റെ പുത്രനായ സയ്യിദ് അബ്ദുറഹ്മാൻ മശ്ഹൂർ തങ്ങൾ 1710-ൽ വടകരയിൽ എത്തിച്ചേരുന്നതോടെയാണ്. കേരളത്തിൽ കോഴിക്കോട് ജില്ലയിലെ വടകരയിലും പരിസര പ്രദേശങ്ങളിലുമാണ് മശ്ഹൂർ സാദാത്തീങ്ങൾ കൂടുതലായി താമസിച്ചുവരുന്നത്.
ഹിജ്റ 1101 (ക്രി.വ.1690)ൽ ഹള്റമൗത്തിൽ ഭൂജാതരാ യ സയ്യിദ് അബ്ദുറഹ്മാൻ മശ്ഹൂർ തങ്ങൾ, സ്വദേശത്തു നിന്ന് ഖുർആനും തജ്വീദും അഭ്യസിക്കുകയും, പിന്നീട് സയ്യിദ് അബ്ദുള്ള ഇബ്നു അലവി അൽ ഹദ്ദാദ് (1634-1720) അവർകളെ പോലുള്ള മഹാന്മാരായ പണ്ഡിതന്മാരിൽ നി ന്ന് മതവിദ്യയും സ്വായത്തമാക്കിക്കൊണ്ട് ഹിജ്റ 1121 (ക്രി. വ. 1710)ൽ മലബാറിലെ വടകരയിലെത്തി. വർഷങ്ങൾക്ക് മുമ്പ് ഹള്റമൗത്തിൽ നിന്നും വടകരയിലെത്തിയ മാതൃസ ഹോദരനും ആത്മിയ ഗുരുവുമായ സയ്യിദ് സൈൻ ഹാമിദ് ചെറുസീതിതങ്ങളുടെ പാത പിൻതുടർന്നു കൊണ്ടാണ് സ യ്യിദ് അബ്ദുറഹ്മാൻ മശ്ഹൂർ തങ്ങൾ വടകര താഴങ്ങാടി യിൽ എത്തിച്ചേർന്നത്.
കേരളത്തിൽ വൈജ്ഞാനിക ആത്മീയപ്രബോധന രംഗത്ത് നിസ്തൂലമായ സേവനങ്ങൾ അർപ്പിച്ചവരാണ് മശ്ഹൂർ സാദാത്ത് വംശത്തിലെ മഹാന്മാർ. അവർ കേരളത്തി ലൂടനീളം സഞ്ചരിച്ച് ജനങ്ങളെ സമുദ്ധാരണം നടത്തുകയും നേർവഴിയിലേക്ക് ക്ഷണിക്കുകയും അവർക്ക് സാന്ത്വനമേകുകയും ചെയ്തിരുന്നു. മലയാളക്കരയിലെ മുസ്ലിം സമൂഹത്തിന്റെ സ്വത്വനിർമ്മിതിയിലും അവരുടെ സംസ്കരണ പ്രവർത്തനങ്ങളുടെ നൈരന്തര്യം നിലനിർത്തുന്നതിലും നിസ്തൂലവും സ്തുത്യർഹവുമായ പ്രവർത്തനങ്ങളാണ് സയ്യിദ് അബ്ദുറഹ്മാൻ മശ്ഹൂർ തങ്ങളും അവരുടെ പിൻതലമുറക്കാരും നിർവ്വഹിച്ചത്. ഇസ്ലാമിന്റെ വ്യാപനം കൂടുതൽ മേഖലകളിലേക്ക് വികസിക്കുന്നതിനും സൂഫിസരണികളിലൂടെ നിലനിൽക്കുന്ന മുസ്ലിം സമൂഹത്തിന്റെ ആത്മസംസ്കരണവും സമൂഹത്തിന്റെ ആത്മീയമായ വീണ്ടെടുപ്പും സാധ്യമാകുന്നതിനും ഇവരുടെ പ്രവർത്തനങ്ങൾ മഹത്തായ സംഭാവനകൾ നൽകി.
സയ്യിദ് ചെറുസീതിതങ്ങളുടേയും, യമനിൽ നിന്നുള്ള ഭാര്യ സയ്യിദത്ത് ഖദീജ ബീവിയുടേയും പുത്രി സയ്യിദത്ത് ആയിശ ബീവിയെയാണ് സയ്യിദ് അബ്ദുറഹ്മാൻ മശ്ഹൂർ തങ്ങൾ വിവാഹം ചെയ്തത്.
സയ്യിദത്ത് ആയിശബീവിക്ക് വിവാഹപ്രായമായാൽ, സഹോദരീ പുത്രനായ യമനിലെ സയ്യിദ് അബ്ദുറഹ്മാൻ മശ്ഹൂർ തങ്ങൾക്ക് വിവാഹം ചെയ്തു കൊടുക്കണമെന്നതാണ് സയ്യിദ് ചെറുസീതിതങ്ങളുടെ ആഗ്രഹം. ഒരു ദിവസം തങ്ങൾ അനുചരന്മാരോട് പുത്രിയുടെ വിവാഹത്തിന് വേണ്ട ഒരുക്കങ്ങൾ നടത്താൻ വേണ്ടി പറഞ്ഞു. വിവാഹ സുദിനം അടുത്തതോടെ വീടിന് ചുറ്റും വിപുലമായ സൗ കര്യങ്ങളോടുകൂടിയുള്ള പന്തലും അനുബന്ധ ഒരുക്കങ്ങളും തകൃതിയായി തന്നെ നടന്നു.
വിവാഹദിവസം രാവിലെ മുതൽ തന്നെ നാട്ടിൽ നിന്നും മറുനാട്ടിൽ നിന്നും ക്ഷണിക്കപ്പെട്ടവരെല്ലാം വന്നുതുടങ്ങി. എല്ലാവരുടെയും മുഖത്ത് സന്തോഷവും വീടിന്റെ അകത്തളങ്ങളിൽ ബീവിമാരുടേയും അയൽവാസികളായ സ്ത്രീകളുടേയും അടക്കത്തോടെയുള്ള കുശലം പറച്ചിലുകളും, നർമ്മസല്ലാപങ്ങളും നിറഞ്ഞു നിന്നു. അക്കാലത്ത് രാത്രികാലങ്ങളിലായിരുന്നു വിവാഹങ്ങൾ അധികവും നടന്നിരുന്നത്. സന്ധ്യയോടടുത്തിട്ടും വരനെ കാണാത്തതിൽ സർവ്വരുടേയും മുഖത്ത് ആകാംഷയും ആകുലതയും പരന്നു. എന്നാൽ ഈ സമയമെല്ലാം സയ്യിദ് ചെറുസീതി തങ്ങൾ ഊർജ്ജസ്വലതയോടെ ഏറെ പ്രസന്നവദനനായി അതിഥികളെ സ്വീകരിച്ച് കുശലങ്ങൾ പറഞ്ഞ് സദസ്സിലിരുന്നു. അൽപനേരം പിന്നിട്ടപ്പോൾ അനുചരന്മാരോടും, നാട്ടുകാരണവന്മാരോടും കടപ്പുറത്തേക്ക് പോയി വരനെ സ്വീകരിച്ച് കൊണ്ടുവരാൻ സയ്യിദ് ചെറുസീതി തങ്ങൾ നിർദ്ദേശം നൽകി. അതോടെ ഏവരുടേയും മുഖത്ത് ആശ്ചര്യവും സന്തോഷവും അലയടിച്ചു.
നാട്ടുകാരണവന്മാരുടേയും തുറമുഖ മൂപ്പന്മാരുടേയും നേതൃത്വത്തിൽ വലിയൊരു സംഘം തന്നെ കടപ്പുറത്തേക്ക് നീങ്ങി. അവിടെ എത്തിയവർ കണ്ട കാഴ്ച ആരിലും അതിശയമുളവാക്കുന്നതായിരുന്നു. അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ വാരിവിതറിയ തിരമാലകൾക്കുമീതെ ഓളപ്പരപ്പിന്റെ താളലയങ്ങൾക്കനുസരിച്ച് താഴ്ന്നും പൊങ്ങിയും നീങ്ങുന്ന ഒരു മുസ്വല്ല ഇരിപ്പിടമാക്കിക്കൊണ്ട് പടിഞ്ഞാറുനിന്ന് സയ്യിദ് അബ്ദുറഹ്മാൻ മശ്ഹൂർ തങ്ങൾ കരയെ ലക്ഷ്യമാക്കി വരുന്നു. കൂടിനിന്നവരെല്ലാം ഹർഷപുളകിതരായി. കരയിലേക്ക് വന്നണഞ്ഞ സയ്യിദ് അബ്ദുറഹ്മാൻ മശ്ഹൂർ തങ്ങളെ സ്നേഹാദരപൂർവ്വം സ്വീകരിച്ച് വിവാഹപ്പന്തലിലേക്ക് ആനയിച്ചു. തുടർന്ന് വിവാഹം സർവ്വമംഗളമായി നടന്നു.
സയ്യിദ് അബ്ദുറഹ്മാൻ മശ്ഹൂർ തങ്ങൾ-സയ്യിദത്ത് ആയിശ ബീവി ദാമ്പത്യവല്ലരിയിൽ സയ്യിദ് മുഹമ്മദ് മശ്ഹൂർ തങ്ങൾ, സയ്യിദത്ത് ശൈഖാബീവി എന്നിവർ പിറന്നു. അറേബ്യൻ സംസ്കാരത്തിന്റെ പൈതൃക വേശവിധാ നമായ നീളൻ കുപ്പായവും തലപ്പാവും ചേർന്നുള്ള ശുഭ്രവ സ്ത്രധാരണരീതിയും, തഖ്വയിലധിഷ്ഠിതമായ ജീവിത വുമായിരുന്നു സയ്യിദ് അബ്ദുറഹ്മാൻ മശ്ഹൂർ തങ്ങൾ നയിച്ചിരുന്നത്, മാതൃസഹോദരനായ സയ്യിദ് സൈൻ ഹാമിദ് ചെറുസീതിതങ്ങളിൽ നിന്ന് ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിക്കുകയും, സയ്യിദ് ചെറുസീതി തങ്ങളുടെ വിയോഗശേഷം ഖാദിരിയ്യ ത്വരീഖത്തിന്റെ ഗുരുവായിത്തീരുകയും ചെയ്തു.
ജാതിമതഭേദമന്യേ സർവ്വരാലും ആദരണീയരും ആശ്രിതവത്സരുമായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ മശ്ഹൂർ തങ്ങളുടെ ആത്മീയ ശോഭയിൽ വലിയൊരു ജനവിഭാഗം ആത്മീയതയിലേക്ക് ആകർഷിക്കപ്പെട്ടു. ആയിരങ്ങളുടെ ഹൃദ്തടത്തിൽ അറിവിന്റെ വെള്ളിവെളിച്ചം പകർന്നു നൽകികൊണ്ടാണ് ആ സത്യജീവിതത്തിന് വിരാമമായത്. ഹിജ്റ 1189 റംസാൻ, 25 (ക്രി.വ.1775 നവംബർ, 19) തിങ്കളാഴ്ച രാവിന് 85ാം വയസ്സിൽ, ഇഹലോകവാസം വെടിഞ്ഞ പുണ്യാത്മാവിന്റെ ജനാസ വടകര താഴങ്ങാടി മഖാമിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. മഹാനവർകളുടെ പേരിൽ മൗലിദും മാലപ്പാട്ടും പ്രചാരത്തിലുണ്ട്. പിതാവിന്റെ വിയോഗശേഷം ത്വരീഖത്തധികാരവും താഴങ്ങാടി മഖാമിന്റെ കൈകാര്യവകാശവും സിദ്ധിച്ചത് പുത്രൻ സയ്യിദ് മുഹമ്മദ് മശ്ഹൂർ തങ്ങൾക്കായിരുന്നു. പുത്രി സയ്യിദത്ത് ശൈഖാ ബീവിയെ വടകര തോട്ടോളി സയ്യിദ് കുടുംബത്തിലെ ഒരു പ്രമുഖ സയ്യിദാണ് വിവാഹം ചെയ്തത്.
സയ്യിദ് മുഹമ്മദ് മശ്ഹൂർ തങ്ങൾ (മ:1780).
സയ്യിദ് മുഹമ്മദ് മശ്ഹൂർ തങ്ങൾ ബാല്യം മുതൽ തന്നെ വളരെ പ്രശസ്തനായിരുന്നു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച മഹാൻ, പിതാവിനാലും സർവ്വരാലും ജമാലുദ്ദീൻ എന്ന് പ്രശംസിക്കപ്പെട്ടു.
വടകരയിൽ നിന്ന് സയ്യിദത്ത് അലവിയ്യ ബീവിയെയാ ണ് സയ്യിദ് മുഹമ്മദ് മശ്ഹൂർ തങ്ങൾ വിവാഹം ചെയ്തത്. പ്രസ്തുത ദാമ്പത്യത്തിൽ, സയ്യിദ് ഹുസൈൻ മശ്ഹൂർ ത ങ്ങൾ ജനിച്ചു.
കാരക്കാട് നിന്ന് മറ്റൊരു വിവാഹം കൂടി ചെയ്ത സ യ്യിദ് മുഹമ്മദ് മശ്ഹൂർ തങ്ങൾക്ക്, സയ്യിദ് അബ്ദുള്ള മശ്ഹൂർ തങ്ങൾ, സയ്യിദ് അബ്ദുറഹ്മാൻ മശ്ഹൂർ തങ്ങൾ, സയ്യിദ് അലവി മശ്ഹൂർ തങ്ങൾ എന്നിവരുൾപ്പെടെ പത്തിലേറെ മക്കൾ പിറന്നു.
ക്രി. വ. 1780-ൽ ഇഹലോകവാസം വെടിഞ്ഞ സയ്യിദ് മുഹമ്മദ് മശ്ഹൂർ തങ്ങൾ വടകര താഴങ്ങാടി മഖാമിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
സയ്യിദ് ഹുസൈൻ മശ്ഹൂർ തങ്ങളിലൂടെ വടകരയിലും, മറ്റു മക്കളിലൂടെ കേരളത്തിലാകെയും മശ്ഹൂർ ഖബീല വ്യാപിച്ചു. പിതാവും, പുർവ്വികരും അന്ത്യവിശ്രമം കൊള്ളുന്ന താഴങ്ങാടി മഖാമിന്റേയും, തറവാടിന്റേയും കൈകാര്യകർത്താവും, അവകാശിയും ത്വരീഖത്തധികാരവും സിദ്ധിച്ചത് പുത്രൻ സയ്യിദ് ഹുസൈൻ മശ്ഹൂർ തങ്ങൾക്കായിരുന്നു.
സയ്യിദ് ഹുസൈൻ മശ്ഹൂർ തങ്ങൾ (മ:1820).
സയ്യിദ് ഹുസൈൻ മശ്ഹൂർ തങ്ങൾ, പിതാമഹൻ വടകര താഴെയങ്ങാടിയിലെ സയ്യിദ് അബ്ദുറഹ്മാൻ മശ്ഹൂർ തങ്ങളുടെ പുത്രി സയ്യിദത്ത് ശൈഖാബീവിയുടെ പുത്രി യും, വടകരയിലെ കുലീന സയ്യിദ് കുടുംബമായ തോട്ടോളി തറവാട്ടിലെ സയ്യിദത്ത് ഖദീജ ബീവിയെയാണ് വിവാഹം ചെയ്തത്. സയ്യിദ് ഹസൻ മശ്ഹൂർ എന്ന വലിയ കുഞ്ഞിക്കോയതങ്ങൾ (വടകര തങ്ങളവിടെ തറവാട്ടിൽ നി ന്നും വിവാഹം ചെയ്ത ഇവരുടെ പരമ്പര പുത്രൻ സയ്യിദ് അലി മശ്ഹൂറിന്റെ പരമ്പരയിലൂടെ നിലനിൽക്കുന്നു), സയ്യിദ് മുഹമ്മദ് മശ്ഹൂർ എന്ന ചെറിയ കുഞ്ഞിക്കോയത ങ്ങൾ, സയ്യിദ് സൈൻ മശ്ഹൂർ തങ്ങൾ (പരമ്പരയില്ല), സയ്യിദത്ത് ആയിശബീവി (ഇവരെ കൊയിലാണ്ടിയിലെ സയ്യിദ് ഇബ്രാഹിം മുസാവ എന്ന സയ്യിദാണ് വിവാഹം ചെയ്ത ത്) എന്നിവരാണ് മക്കൾ.
ക്രി.വ. 1820-ൽ ഇഹലോകവാസം വെടിഞ്ഞ സയ്യിദ് ഹുസൈൻ മശ്ഹൂർ തങ്ങൾ വടകര താഴങ്ങാടി മഖാമിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. പിതാവിന്റെ വിയോഗ ശേഷം താഴങ്ങാടി മഖാമിന്റെയും, തറവാടിന്റെയും കൈകാര്യവും, ത്വരീഖത്ത് അധികാരവും സിദ്ധിച്ചത് പുത്രൻ സയ്യിദ് മുഹമ്മദ് മശ്ഹൂർ എന്ന ചെറിയ കുഞ്ഞിക്കോയ തങ്ങൾക്കായിരുന്നു.
സയ്യിദ് മുഹമ്മദ് മശ്ഹൂർ തങ്ങൾ (മ:1876).
സയ്യിദ് മുഹമ്മദ് മശ്ഹൂർ തങ്ങൾ, കാരക്കാട് പുതിയ പുരയിൽ സയ്യിദത്ത് ആയിശ ബീവിയേയും, കൂടാതെ മറ്റൊരു വിവാഹവും ചെയ്തിട്ടുണ്ട്. ഇരു ദാമ്പത്യങ്ങളിലായി സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ, സയ്യിദ് ഹസൻ മശ്ഹൂർ കോയഞ്ഞിക്കോയതങ്ങൾ, സയ്യിദ് ഹുസൈൻ മശ്ഹൂർ തങ്ങൾ, സയ്യിദ് ഹാമിദ് മശ്ഹൂർ തങ്ങൾ, സയ്യിദ് അഹ്മദ് മശ്ഹൂർ തങ്ങൾ, സയ്യിദ് അബ്ദുറഹ്മാൻ മശ്ഹൂർ എന്ന സയ്യിദ് അബുതങ്ങൾ തുടങ്ങി എട്ട് പുത്രന്മാരും, സയ്യിദത്ത് ഉമ്മുഹാനിബീവി, സയ്യിദത്ത് ആയിശബീവി, സയ്യിദത്ത് കുഞ്ഞിമാമിബീവി, സയ്യിദത്ത് ബഹിയ ചെറിയബീവി, സയ്യിദത്ത് റൗള പൂക്കുഞ്ഞിബീവി, സയ്യിദത്ത് ശൈഖാബീവി എന്ന കോയമ്മബീവി, സയ്യിദത്ത് റൂക്കിയ ബീകുഞ്ഞിബീവി, സയ്യിദത്ത് കുഞ്ഞിബീവി, എന്നീ പുത്രിമാരും പിറന്നു. ഇവരുടെ പരമ്പര വടകരയുടെ സമീപ പ്രദേശങ്ങളിലായി താമസിച്ചുവരുന്നു.
ക്രി.വ.1876-ൽ ഇഹലോകവാസം വെടിഞ്ഞ സയ്യിദ് മുഹമ്മദ് മശ്ഹൂർ തങ്ങൾ വടകര താഴങ്ങാടി മഖാമിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. പിതാവിന്റെ വിയോഗശേഷം താഴങ്ങാടി മഖാമിന്റേയും, തറവാടിന്റേയും കൈകാര്യവും, ത്വരീഖത്ത് അധികാരവും സിദ്ധിച്ചത് പുത്രൻ സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾക്കായിരുന്നു.
സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ (മ:1891).
സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ വളപട്ടണം പുതിയകത്ത് തറവാട്ടിലെ സയ്യിദത്ത് ആമിനബീ വിയെയാണ് വിവാഹം ചെയ്തത്. സയ്യിദ് മശ്ഹൂർ ഇമ്പിച്ചിക്കോയതങ്ങൾ, സയ്യിദ് അബു മശ്ഹൂർ തങ്ങൾ, സയ്യിദത്ത് ഖദീജബീവി, സയ്യിദത്ത് കുഞ്ഞാറ്റബീവി (മക്കളില്ല) എന്നിവർ മക്കളാണ്. ഇവരിൽ മൂന്നുപേർ വളപട്ടണം കക്കുളങ്ങര മഖാം അങ്കണത്തിലും, സയ്യിദത്ത് ഖദീജബീവി, ഭർത്താവ് സയ്യിദ് മുഹമ്മദ് മശ്ഹൂർ കുഞ്ഞിസീതി തങ്ങളുടെ സമീപത്ത് വളപട്ടണം കമ്മുക്കോത്ത് തറവാട് മഖാമി ലുമാണ് അന്ത്യവിശ്രമം കൊള്ളുന്നത്. ഇവരുടെ പരമ്പര വളപട്ടണത്തും, സമീപ പ്രദേശങ്ങളിലുമായി താമസിച്ചുവരുന്നു.
സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങളുടെ അധീനതയിലായിരുന്ന കാലഘട്ടത്തിലാണ് ക്രി. വ. 1881 (ഹിജ്റ 1298) താഴങ്ങാടി മഖാം ഇന്ന് കാണുന്ന രീതിയിൽ പുനർനിർമ്മാണം നടത്തിയത്. ആ കാലത്ത് രണ്ടായിരം രൂപ ചിലവഴിച്ച് നിർമ്മാണ പ്രവർത്തികൾ ഒരു വർഷം കൊണ്ടാണ് പൂർത്തീകരിച്ചത്. അന്നത്തെ വലിയ പ്രമാണി യായിരുന്ന ഹൈന്ദവ സമുദായത്തിൽപ്പെട്ട മേച്ചിലോട്ട് കഞ്ഞമ്പുക്കുറുപ്പ് എന്നവർ ഒരു പ്ലാവ് മരം സംഭാവന നൽ കിയതായി രേഖകളിൽ കാണാം. കൊത്തുപണികളാൽ തീർത്ത ഉരുപ്പടികളും, തറയോടുകൾ പാകിമിനുക്കിയ നിലങ്ങളാലും നവീകരിച്ച മഖാം ഏവരിലും ഒരു വിസ്മയ കാഴ്ചയാണ്. ആത്മീയാനുഭൂതി പകരുന്ന മഖാമിനകത്ത്, സയ്യിദ് സൈൻ ഹാമിദ് ചെറുസീതി തങ്ങൾ, പത്നി സയ്യിദത്ത് ഖദീജാബീവി, പുത്രി സയ്യിദത്ത് ആയിശാബീവി, പുത്രിഭർത്താവ് സയ്യിദ് അബ്ദുറഹ്മാൻ മശ്ഹൂർ തങ്ങൾ തുടങ്ങി സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ വരെയുള്ള പുണ്യാത്മാക്കളാണ് അന്ത്യവിശ്രമം കൊള്ളുന്നത്. മഖാമിന് പുറത്തും നിരവധി സയ്യിദന്മാരുടെ ഖബറുകൾ സ്ഥിതിചെയ്യുന്നുണ്ട്. ആധുനിക സാങ്കേതികവിദ്യ ഒട്ടും വികസിക്കാത്ത അക്കാലത്ത് ഇത്രയേറെ ശില്പ ചാരുതയോടെ മഖാം പണികഴിപ്പിച്ചവരുടെ ദീർഘവീക്ഷണം ഒരിക്കലും വിസ്മരിക്കാനാവാത്തതാണ്.
ആദ്യഭാര്യയുടെ വിയോഗശേഷം, സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ യമനിലെ അദൻ പ്രദേശത്ത് നിന്നെത്തിയ ഹൈദ്രോസ് ഖബീലയിൽപ്പെട്ട സയ്യിദ് അബ്ദുള്ളാഹിൽ ഹൈദ്രോസ് തങ്ങളുടേയും, ആനേന്റവിട സയ്യിദത്ത് സുഹറ ഇമ്പിച്ചിബീവിയുടേയും പുത്രി സയ്യിദത്ത് ആമിന ആറ്റബീവിയെ വിവാഹം ചെയ്തു. ഈ ദാമ്പത്യത്തിൽ, 1882 മാർച്ച്, 4 (ഹിജ്റ 1299 റ.ആഖിർ, 13) ശനി യാഴ്ച വൈകീട്ട് 5 മണിക്ക് വടകര താഴെയങ്ങാടിയിലെ ആനേന്റവിട തറവാട്ടിൽ വെച്ച് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയ തങ്ങൾ ഭൂജാതരായി.
സയ്യിദ് അഹ്മദ് മശ്ഹൂർ കുഞ്ഞിക്കോയ തങ്ങൾ, സയ്യിദത്ത് സുഹറ മുത്തുബീവി, സയ്യിദത്ത് മുല്ലബീവി എന്നി വർ മാതാവിന്റെ പൂർവ്വ വിവാഹത്തിൽ പിറന്ന സഹോദര ങ്ങളാണ്.
പുത്രന് ഒമ്പത് വയസ്സ് പ്രായമായിരിക്കെ ഹിജ്റ 1308 ദുൽഹജ്ജ്, 10 (ക്രി.വ. 1891 ജൂലൈ, 16) വ്യാഴാഴ്ച ബലി പെരുന്നാൾ ദിനത്തിൽ രാവിലെ 8 മണിക്ക്, സയ്യിദ് അബ്ദു ള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ ഇഹലോകവാസം വെടിഞ്ഞു. വടകര താഴങ്ങാടി മഖാമിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
പിതാവിന്റെ വിയോഗശേഷം പ്രസിദ്ധമായ താഴങ്ങാടി മഖാമിന്റേയും, തറവാടിന്റേയും അവകാശവും അധികാരവും സിദ്ധിച്ചത് പുത്രൻ സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയ തങ്ങൾക്കായിരുന്നു.
സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ (ഖ.സി) (1882-1987).
തേജസുറ്റ രൂപവും ഭാവവുമായിരുന്നു സയ്യിദ് മശ്ഹൂർ മുല്ലക്കോയതങ്ങളുടെ പ്രകൃതം. ജീവിത പ്രയാസങ്ങളിലൂടെ ദിനരാത്രങ്ങൾ തള്ളിനീക്കിയിരുന്ന മാതാപിതാക്കൾക്ക് സമാശ്വാസത്തിന്റെയും, സംതൃപ്തിയുടെയും നാളുകൾ പകർന്നായിരുന്നു മഹാന്റെ പിറവി.
നിഷ്കളങ്കവും നൈർമല്ല്യവും തുളുമ്പുന്ന വാക്ധോരണി, തികഞ്ഞ ശുഭാപ്തി വിശ്വാസം, സത്യസന്ധത, സൽസ്വഭാവം അനുസരണശീലം, അനുകമ്പ, ദയ, സഹിഷ്ണുത, വിനയം, പ്രായത്തിൽ മികച്ച പക്വത തുടങ്ങിയ ആകർഷണീയ സ്വഭാവവിശേഷണങ്ങൾ ബാല്യം മുതൽക്കെ മുല്ലക്കോയതങ്ങളിൽ പ്രകടമായിരുന്നു. തന്നിൽ അന്തർലീന മായിരുന്ന ശ്ലാഘനീയമായ ഈ സവിശേഷത പ്രായത്തി ന്റെ വിവിധ ഘട്ടങ്ങളിലും തുടർന്നുവന്നു.
പതിനേഴാം വയസ്സിൽ കുടുംബത്തിന്റെ പൂർണ്ണമായ സംരക്ഷണച്ചുമതല മഹാനിൽ അർപ്പിതമായി. തന്മൂലം ഉപജീവനത്തിനായി സ്വീകരിച്ച പ്രധാന മാർഗ്ഗം വൈദ്യചി കിത്സയായിരുന്നു. ഈ മേഖലയിൽ അതിവേഗം നൈപുണ്യം നേടുകയും മികച്ചൊരു ആയുർവേദ ഭിഷഗ്വരനായി അറിയപ്പെടുകയും, സർക്കാറിൽ നിന്ന് അംഗീകാരവും അനുമതിയും ലഭിക്കുകയും ചെയ്തു. പ്രചുരപ്രചാരം നേടിയ വൈദ്യശാസ്ത്ര കൃതികളിലെ പരിജ്ഞാനവും, പാരമ്പര്യ വൈദ്യന്മാരിൽ നിന്നും പൗരാണിക സിദ്ധവൈദ്യന്മാരിൽ നിന്നും സമ്പാദിച്ച അമൂല്യങ്ങളായ അപൂർവ്വ ഔഷധമുറകളും, ചികിത്സാവിധികളും സ്വായത്തമാക്കിയുള്ള പ്രശസ്തി സ്വദേശത്തും വിദേശത്തും പ്രചരിച്ചിരുന്നു.
മതവിജ്ഞാനത്തോടൊപ്പം ആത്മീയ പാതയിൽ അതീവതാൽപര്യവും ശ്രദ്ധയും ഉള്ളവരായിരുന്നു മഹാനവർകൾ. ഇലാഹീ പ്രയാണ പാതയാൽ ആത്മസാക്ഷാത്കാരം നേടാൻ അർഹനായ ഒരു ഗുരുവിന് വേണ്ടി തീക്ഷണമായ അന്വേഷണം നടത്തികൊണ്ടിരുന്നു. തഥവസരത്തിൽ ആന്ത്രോത്ത് ദ്വീപിൽ ജനിച്ച ആത്മജ്ഞാനത്തിന്റെ നിറകുടമായ അശൈ്ശഖ് സയ്യിദ് മുഹമ്മദ് ബുഖാരി മുത്തു ക്കോയതങ്ങൾ അൽജീലാനി (1829-1921) അവർകളെക്കുറി ച്ച് കേൾക്കാൻ ഇടയായി. തുടർന്ന് നേരിൽ കാണുകയും നാം അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഗുരുവിനെ ലഭിച്ചുവെന്ന് ബോധ്യമായതിനാൽ ആദ്യ കൂടിക്കാഴ്ചയിൽ തന്നെ കാര്യം ഗ്രഹിച്ച് ബൈഅത്ത് (ശിഷ്യത്വം) സ്വീകരിക്കുക യും മഹാനവർകളുടെ തർബിയത്തിൽ കഴിഞ്ഞുകൂടുക യും ചെയ്തു.
ഗുരുവിലുള്ള ആത്മാർഥ സഹവാസവും നിഷ്കളങ്ക സേവനവും സമ്പുർണ്ണ സമർപ്പണവും ധ്രുതഗതിയിൽ ഉന്നതങ്ങൾ കീഴടക്കാൻ മഹാനവർകൾക്ക് സഹായകമായി. ആയിരക്കണക്കിന് ശിഷ്യരിൽ അഗ്രിമസ്ഥാനം പ്രാപിച്ച മഹാൻ വന്ദ്യരായ ഗുരുവിന്റെ പിൻഗാമിയും പ്രധാന പ്രതിനിധിയുമായി പതിറ്റാണ്ടുകളോളം ആത്മീയ രംഗത്ത് നിറസാന്നിദ്ധ്യമായി.
അവരുടെ ആത്മീയ ഗുരുവിനെപോലെ ഇസ്തിഖാമ ത്തിലധിഷ്ഠിതമായ ജീവിതം നയിച്ച മഹാനവർകൾ അന്ധകാര നിബിഢമായ അനവധി ഹൃദയങ്ങളിൽ അത്യുന്ന തമായ മഅ്രിഫത്തിന്റെ പ്രഭ ചൊരിഞ്ഞു. അണുപോലും തെറ്റാതെയുള്ള മഹാനവർകളുടെ ജീവിത ചിട്ടകൾ എല്ലാവർക്കും എപ്പോഴും മാതൃകയാണ്. സത്യത്തിന് വേണ്ടി ഏതറ്റംവരെ പോകാനും യാതൊരു മടിയുമില്ലാത്ത പ്രകൃത മായിരുന്നു മഹാനവർകളുടേത്. സത്യത്തിനെതിരിൽ ആ രാണെന്നത് അവിടെ ഒരു പ്രസക്തിയുമില്ല. ആരുടേയും പ്രശംസ ആഗ്രഹിക്കുകയോ ആക്ഷേപം ഭയക്കുകയോ ചെയ്തിരുന്നില്ല. പൂർവ്വസൂരികളുടെ ഉറച്ച നിലപാട് അത് തന്നെയായിരുന്നു മഹാനവർകളുടേതും.
സമീപിക്കുന്ന നിസ്വാർത്ഥരായ ഇലാഹീ പ്രയാണാർ ത്ഥികളെ ആത്മസംസ്കരണത്തിലൂടെ പരിപോഷിപ്പിക്കുകയും, ആത്മീയ ലോകത്തും മഹാന്മാർക്കിടയിലും പ്രശസ് തരാണ് ഈ ഗുരുവര്യർ എന്നത് നിരവധി സംഭവങ്ങളിലൂടെ നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
അശൈ്ശഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയത ങ്ങൾ, വടകരയിലെ സഖാഫ് ഖബീലയിൽപ്പെട്ട സയ്യിദ് അബ്ദുള്ള സഖാഫ് തങ്ങളുടെയും, കോട്ടപ്പുറം സയ്യിദ് അലവി ബാഹുസൈൻ സഖാഫ് ആറ്റക്കോയതങ്ങളുടെ സ ഹോദരി കടവത്ത് മീത്തൽ സയ്യിദത്ത് മുത്തുബീവിയുടേയും പുത്രി സയ്യിദത്ത് കുഞ്ഞാറ്റബീവിയുമായുള്ള വിവാഹത്തിൽ സയ്യിദ് അബ്ദുള്ള മശ്ഹൂർ ആറ്റക്കോയതങ്ങൾ, (വൈദ്യവൃത്തിയിൽ പിതാവിനെ സഹായിച്ചിരുന്ന ഇവർ 1954-ൽ ബാല്യത്തിൽ വിടപറഞ്ഞു), സയ്യിദ് കുഞ്ഞിക്കോ യതങ്ങൾ (ചെറുപ്പത്തിൽ തന്നെ വിടപറഞ്ഞു), സയ്യിദത്ത് സുഹറ ഇമ്പിച്ചിബീവി (മ.1938) (പിതാവിന്റെ സഹോദരി സയ്യിദത്ത് സുഹറ മുത്തുബീവിയുടേയും, അഹ്ദൽ ഖബീലയിൽപ്പെട്ട കണ്ണൂരിലെ സയ്യിദ് അലി അഹ്ദൽ തങ്ങളുടേയും പുത്രൻ സയ്യിദ് അബ്ദുള്ള ഹബീബ് കോയതങ്ങൾ വിവാഹം ചെയ്തു, മക്കൾ ജനിക്കുന്നതിന് മുമ്പ് തന്നെ സയ്യിദത്ത് സുഹറ ഇമ്പിച്ചിബീവി വിടപറഞ്ഞു), സയ്യിദത്ത് കോയമ്മബീവി എന്നീ മക്കൾ പിറന്നു. ഇവർ താഴങ്ങാടി മഖാം അങ്കണത്തിലെ ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊ ള്ളുന്നു.
1928 ഡിസംബർ, 8 (ഹിജ്റ 1347 സഫർ, 24)ന് ശനിയാഴ്ച ഭാര്യ സയ്യിദത്ത് കുഞ്ഞാറ്റബീവി വിടപറഞ്ഞു. തുടർന്ന് നീണ്ട വർഷങ്ങൾക്കുശേഷം 1938-ൽ ശൈഖ് അബൂബക്കർ ഖബീലയിൽപ്പെട്ട വടകര കാരക്കാട് പുതിയ പുരയിൽ സയ്യിദ് ഇബ്രാഹിം കോയതങ്ങൾ (മ: മുഹറം,10), കാരക്കാട് തറമ്മൽ തറവാട്ടിലെ സയ്യിദത്ത് കോയമ്മബീവി (മ:1961) ദമ്പതികളുടെ പുത്രിയും പിതൃസഹോദരി പൗത്രിയുമായ 1919-ൽ ജനിച്ച സയ്യിദത്ത് ആയിശ ആറ്റബീവിയെ വിവാഹം ചെയ്തു. ഈ ദാമ്പത്യ വല്ലരിയിൽ, സയ്യിദ് ഹാമിദ് മശ്ഹൂർ മുത്തുക്കോയതങ്ങൾ, സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ, സയ്യിദ് മശ്ഹൂർ പൂക്കോയത ങ്ങൾ, സയ്യിദത്ത് ഫാത്വിമത്ത് സുഹറ ഇമ്പിച്ചിബീവി, സയ്യിദത്ത് ആയിശബീവി എന്നിവർ ജനിച്ചു. ചെറുപ്പത്തിൽ തന്നെ ഇഹലോകവാസം വെടിഞ്ഞ സയ്യിദ് മശ്ഹൂർ പൂക്കോയതങ്ങൾ, താഴങ്ങാടി മഖാം അങ്കണത്തിലെ ഖബർ സ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്നു.
അശൈ്ശഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയത ങ്ങളുടെ ജീവിത ആത്മീയ പ്രയാണഘട്ടങ്ങളിൽ ഊർജ്ജം പകർന്നു നൽകിയ വന്ദ്യമാതാവ് സയ്യിദത്ത് ആമിന ആറ്റ ബീവി 1940 ആഗസ്റ്റ്, 17 (ഹിജ്റ 1359 റജബ്, 12)ന് ശനിയാഴ്ച ആനേന്റവിട തറവാട്ടിൽ വെച്ച് പുത്രന്മാരുടെ മടിയിൽ തല ചായ്ച്ചു കൊണ്ട് വഫാത്തായി. വടകര ശൈഖ് ജുമാ മസ്ജിദ് ഖബർസ്ഥാനിന്റെ വടക്ക് ഭാഗത്ത് അന്ത്യവിശ്രമം കൊള്ളുന്നു.
നിഷ്കളങ്കവും നൈർമല്യവുമായ വാക്കുകളാലും, അനുകമ്പ, ദയ, തുടങ്ങിയ സ്വഭാവ വിശേഷണങ്ങളാലും സയ്യിദത്ത് ആയിശ ആറ്റബീവി സർവ്വരാലും ആദരിക്കപ്പെ ട്ടിരുന്നു. ആദർശ പുരുഷനായ ശൈഖ് തങ്ങൾക്ക് അനുയോജ്യയായ ജീവിതപങ്കാളി തന്നെയായിരുന്നു ധന്യയായ ആ പുണ്യവതി. ശ്ലാഘനീയമായ ചര്യകളാൽ ജീവിതം നയിച്ച മഹതി 63ാം വയസ്സിൽ, 1982 ജൂലായ്, 6 (ഹിജ്റ 1402 റമളാൻ, 14)ന് ചൊവ്വാഴ്ച രാത്രി 9 മണിക്ക് കരിമ്പനപ്പാലം ബൈത്തുൽ ആയിശാബിയിൽ വെച്ച് ഭൗതിക ജീവിതത്തിൽ നിന്ന് വിടപറഞ്ഞു. വടകര താഴെയങ്ങാടി മസ്ജിദുൽ ഹുസ്ന വമഹല്ലുൽ അസ്ന മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്നു.
അശൈ്ശഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയ തങ്ങൾ (ഖ.സി) 1987 ഡിസംബർ, 5 (ഹിജ്റ 1408 റ.ആഖിർ, 13) ശനിയാഴ്ച വൈകീട്ട് 5 മണിക്ക് 105ാം വയസ്സിൽ വിടവാങ്ങുമ്പോൾ ആത്മീയ സമർപ്പണത്തിന്റെ, സ്ഥൈര്യത്തിന്റെ ധൈര്യത്തിന്റെ അർപ്പണബോധമുള്ള പതിനായിരക്കണക്കിന് ശിഷ്യഗണങ്ങളെ വാർത്തെടുത്തു കഴിഞ്ഞിരുന്നു. വടകര താഴെയങ്ങാടി മസ്ജിദുൽ ഹുസ്ന വമഹല്ലുൽ അസ്ന മഖാമിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
വടകര താഴെയങ്ങാടി
മസ്ജിദുൽ ഹുസ്ന വമഹല്ലുൽ അസ്ന മഖാം
സയ്യിദത്ത് കോയമ്മബീവി
അശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയ തങ്ങൾ, സയ്യിദത്ത് കുഞ്ഞാറ്റബീവി ദമ്പതികളുടെ പുത്രി സയ്യിദത്ത് കോയമ്മബീവിയെ, ശൈഖ് അബൂബക്കർ ഖബീ ലയിൽപ്പെട്ട ചോയിമടത്തുമ്മൽ സയ്യിദ് സാലിം ആറ്റക്കോയ തങ്ങളുടേയും, സയ്യിദത്ത് ആയിശാബീവിയുടേയും പുത്രനും, വടകര താഴെയങ്ങാടിയിലെ പൊതുകാര്യ പ്രസക്തനുമായ സയ്യിദ് മുഹമ്മദ് ചെറിയ മുല്ലക്കോയതങ്ങളാണ് വിവാഹം ചെയ്തത്. സയ്യിദ് ഹൈദ്രോസ് കോയതങ്ങൾ, സയ്യിദ് ഹുസൈൻ കോയതങ്ങൾ, സയ്യിദ് മുത്തുക്കോയ തങ്ങൾ, സയ്യിദ് അബുക്കോയ തങ്ങൾ എന്നിവർ മക്കളാണ്.
1952 ജനുവരി, 16ന് ബുധനാഴ്ച വിടപറഞ്ഞ ഭർത്താവ് സയ്യിദ് മുഹമ്മദ് ചെറിയ മുല്ലക്കോയതങ്ങളും, 1991 സെപ്തംബർ, 6ന് വിടപറഞ്ഞ സയ്യിദത്ത് കോയമ്മബീവിയും വടകര താഴങ്ങാടി മഖാം അങ്കണത്തിലെ ഖബർസ്ഥാനിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്
സയ്യിദ് ഹാമിദ് മശ്ഹൂർ മുത്തുക്കോയതങ്ങൾ.
അശൈ്ശഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയ തങ്ങളുടേയും സയ്യിദത്ത് ആയിശ ആറ്റബീവിയുടേയും പുത്രനായി സയ്യിദ് ഹാമിദ് മശ്ഹൂർ മുത്തുക്കോയതങ്ങൾ, വടകര താഴെയങ്ങാടിയിലെ ആനേന്റവിട തറവാട്ടിൽ ജനിച്ചു.
പിതാവിനെ അനുധാവനം ചെയ്തുകൊണ്ട് നിതാന്തമായ പരിശ്രമത്താൽ ആത്മസാക്ഷാത്കാരത്തിന്റെ ഉന്നതി കൈവരിച്ചു. സ്വതസിദ്ധമായ രീതികൊണ്ട് മശ്ഹൂർ ഖബീല പരമ്പരയിൽ വ്യക്തിമുദ്ര പതിപ്പിച്ച് ആത്മീയ രംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
ശൈഖ് അബൂബക്കർ ഖബീലയിൽപ്പെട്ട മാതൃ സഹോദരൻ വടകര കാരക്കാട് തെക്കെമാളികപ്പുരയിൽ സയ്യിദ് സൈൻ കോയതങ്ങളുടേയും, നാദാപുരത്തെ പുരാതന പള്ളിക്ക് സമീപം താമസിച്ചുവരുന്ന സയ്യിദ് കുടുംബമായ ഒതയോത്ത് സയ്യിദത്ത് കോയമ്മബീവിയുടേയും പുത്രി സയ്യിദത്ത് ശൈഖാബീവിയെ വിവാഹം ചെയ്തു. സയ്യിദത്ത് ഫാത്വിമാബീവി, സയ്യിദത്ത് ഉമ്മുഹാനിബീവി, സയ്യിദ് അബ്ദുറഹ്മാൻ മശ്ഹൂർ തങ്ങൾ, സയ്യിദത്ത് ഷാനിബാ ബീവി എന്നിവർ മക്കളാണ്. വടകര എടോടിയിലെ "എം. എ. ഹൗസിൽ' കുടുംബസമേതം താമസിച്ചു വരുന്നു.
സയ്യിദത്ത് ഫാത്വിമത്ത് സുഹ്റ ഇമ്പിച്ചിബീവി (ന:മ)
സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ, സയ്യിദത്ത് ആയിശ ആറ്റബീവി ദമ്പതികളുടെ പുത്രി സയ്യിദത്ത് ഫാത്വിമത്ത് സുഹ്റ ഇമ്പിച്ചിബീവിയെ, പാണക്കാട് ശിഹാബുദ്ദീൻ ഖബീലയിലെ പ്രശസ്തനായ സയ്യിദ് പി.എം. എസ്.എ. പൂക്കോയതങ്ങളുടെ സഹോദരൻ സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ ആറ്റക്കോയതങ്ങളുടേയും, ശരീഫ ഫാത്തിമ കുഞ്ഞിബീവിയുടേയും പുത്രൻ സയ്യിദ് മുഹ്സിൻ ശിഹാബ് പൂക്കോയതങ്ങൾ (പി.എം.പി. തങ്ങൾ) വിവാഹം ചെയ്തു. സയ്യിദ് ഹുസൈൻ ശിഹാബ് തങ്ങൾ, സയ്യിദ് സൈനുൽ ആബിദ് ശിഹാബ് തങ്ങൾ, സയ്യിദത്ത് മുല്ല ബീവി, സയ്യിദത്ത് ശരീഫാബീവി, കൂടാതെ ചെറുപ്പത്തിൽ തന്നെ വിടപറഞ്ഞ, സയ്യിദത്ത് ആരിഫാ ബീവി, സയ്യിദത്ത് ബുഷറാബീവി എന്നിവർ മക്കളാണ്.
വടകര എടോടിയിലെ മശ്ഹൂർ മഹലിൽ താമസിച്ചിരുന്ന സയ്യിദത്ത് ഇമ്പിച്ചിബീവി 2015 മെയ്, 18 (ഹിജ്റ 1436 റജബ്, 30)ന് തിങ്കളാഴ്ച രാത്രി 7 മണിക്ക് ഇഹലോക വാസം വെടിഞ്ഞു. വടകര താഴെങ്ങാടി മസ്ജിദുൽ ഹുസ്ന വമഹല്ലുൽ അസ്ന മഖാമിൽ, മാതാപിതാക്കൾക്കും, ചെറുപ്പത്തിൽ മരണപ്പെട്ട പുത്രി സയ്യിദത്ത് ബുഷറാബീവിക്കും സമീപം അന്ത്യവിശ്രമം കൊള്ളുന്നു.
1994 ഏപ്രിൽ,22 (ഹിജ്റ 1414 ദുൽഖഅദ് 11)ന് വെ ള്ളിയാഴ്ച മരണപ്പെട്ട ഭർത്താവ് സയ്യിദ് പി.എം. പൂക്കോയ തങ്ങൾ പാണക്കാട് സയ്യിദന്മാരുടെ ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്നു. ചെറുപ്പത്തിൽ മരണപ്പെട്ട പുത്രി സയ്യിദത്ത് ആരിഫാബീവി വടകര താഴങ്ങാടി മഖാം അങ്കണത്തിലെ ഖബർസ്ഥാനിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
കരീമത്ത് സയ്യിദത്ത് ആയിശ ബീവി (ന:മ)
സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ, സയ്യിദത്ത് ആയിശ ആറ്റബീവി ദമ്പതികളുടെ ഇളയ പുത്രി കരീമത്ത് സയ്യിദത്ത് ആയിശബീവി, 1954 നവംബർ, 27 (ഹിജ്റ 1374 റ.ആഖിർ, 1) ശനിയാഴ്ച ജനിച്ചു. അനിതരസാധാരണ സ്വഭാവ വിശേഷണങ്ങൾക്ക് ഉടമയായിരുന്നു. ലൗകിക ജീവിതത്തിൽ നിന്ന് പാടെ വിട്ടുനിന്നിരുന്ന മഹതി, ആ ത്മീയ മണ്ഡലത്തിൽ കർമ്മ നിരതയും സർവ്വസംഗ പരിത്യാഗിയുമായിരുന്നു. 2016 ജനുവരി, 12 (ഹിജ്റ 1437 റ.ആ ഖിർ, 1) ചൊവ്വാഴ്ച വൈകീട്ട് 4 മണിക്ക് ഇഹലോകവാസം വെടിഞ്ഞു. മാതാപിതാക്കൾക്കൊപ്പം വടകര താഴെയങ്ങാടി മസ്ജിദുൽ ഹുസ്ന വമഹല്ലുൽ അസ്ന മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്നു.
പിതാവിനെ പോലെ പിറന്ന നാളിൽ തന്നെ വിടപറഞ്ഞുവെന്ന അത്യപൂർവ്വ സൗഭാഗ്യത്തിന് അർഹയായ സയ്യിദത്ത് ആയിശബീവിയുടെ വേർപാട്, വന്ദ്യപിതാവ് ശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങളും, ശൈഖ് മുഹ്യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനിയും വിടപറഞ്ഞ, പുണ്യമേറിയ റബീഉൽ ആഖിർ മാസത്തിലാണ് എന്നത് അവരുടെ മഹത്വം വിളിച്ചോതുന്നു.
സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ (ഖ.സി) (1948-2017).
അശൈഖ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയ തങ്ങളുടേയും, വടകര കാരക്കാട് തറമ്മൽ സയ്യിദത്ത് ആയിശ ആറ്റബീവിയുടേയും പുത്രനായി സയ്യിദ് അബ്ദുള്ള മശ് ഹൂർ കുഞ്ഞിക്കോയ തങ്ങൾ, 1948 ആഗസ്റ്റ,് 8 (1367 ശവ്വാ ൽ, 2)ന് ഞായറാഴ്ച രാവിലെ 10 മണിക്ക് വടകരയിലെ പുരാതന സയ്യിദ് തറവാടായ താഴെയങ്ങാടിയിലെ പേരും പെരുമയും നേടിയ ആനേന്റവിട വീട്ടിലാണ് ജനനം.
നാട്ടാചാരമനുസരിച്ചുള്ള പഠനത്തിന് ശേഷം വടകരയിലെ പ്രഥമവും പ്രശസ്തവുമായ വിദ്യാഭ്യാസ സ്ഥാപനം മനാറുൽ ഉലൂം മദ്രസ്സ ഹൈസ്ക്കൂളിൽ നിന്ന് പഠനം പൂർ ത്തിയാക്കി, പിതാവിനോടൊന്നിച്ച് ചികിത്സയുടെ മേഖലയിലേക്ക് പ്രവേശിച്ചു. പിതാവിൽ നിന്ന് പൈതൃകമായി സിദ്ധിച്ച സൽഗുണ വിശേഷണങ്ങൾ ജീവിതത്തിൽ ആ ദ്യാവസാനം പാലിച്ച് മാതൃകാപരമായാണ് ബാല്യ കൗമാര യൗവ്വന പ്രായങ്ങൾ പിന്നിട്ട് വളർന്നു വന്നത്.
സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ, പിതാവിനെ അനുധാവനം ചെയ്തുകൊണ്ട് നിതാന്തമായ പരിശ്രമത്താൽ ആത്മസാക്ഷാത്കാരത്തിന്റെ ഉന്നതി കൈവ രിച്ചവരും, സ്വതസിദ്ധമായ ശൈലി കൊണ്ട് മശ്ഹൂർ ഖബീലയുടെ ചരിത്രത്താളുകളിൽ തങ്കലിപികളാൽ നാമം ആലേഖനം ചെയ്യപ്പെട്ടവരുമാണ്.
ആത്മീയ ജ്ഞാനത്തിലൂടെയും ആതുര സേവനത്തിലൂടെയും സഹജീവികൾക്ക് തണലായി നിറഞ്ഞുനിന്ന സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ. "വടകര തങ്ങൾ' എന്ന പേരിൽ വിഖ്യാതരാണ്. സ്നേഹമെന്ന പദത്തിന്റെ അർത്ഥ വ്യാപ്തിയുൾക്കൊണ്ട മഹാനുഭാവൻ അല്ലാഹുവിന്റെ കരുണാകടാക്ഷത്തിലേക്ക് ആത്മസമർപ്പണം ചെയ്തുള്ള ജീവിതമായിരുന്നു നയിച്ചിരുന്നത്.
സ്നേഹമെന്ന സത്യത്തിന് പരിധികളില്ലെന്ന് വളരെ ചെറുപ്പത്തിൽ തന്നെ ഉൾകൊണ്ട് ഖാദിരിയ്യ ത്വരീഖത്തിന്റെ വഴിയിൽ ജീവിതത്തെ ക്രമപ്പെടുത്തി. മത-ജാതി വ്യത്യസ്തതകൾക്കതീതമായി സഹജീവികളെ സ്നേഹിച്ചു. ഐഹിക ജീവിതത്തിലെ ക്ഷണികവും ബാലിശവുമായ കാര്യങ്ങളിലൊന്നിലും താത്പര്യം കാണിക്കാതെ തങ്ങൾ എല്ലാവർക്കും നിഷ്കളങ്കമായ പുഞ്ചിരി സമ്മാനിച്ചിരുന്നു. നിറഞ്ഞ ആ പാൽപുഞ്ചിരി തന്നെയായിരുന്നു ആ മഹാനുഭാവന്റെ ജീവിതം.
സങ്കടങ്ങളെയും വിഷമങ്ങളെയും ജീവിതത്തിന്റെ സൗന്ദര്യത്തിൽ ലയിപ്പിച്ചു കൊണ്ട് സാമീപ്യം ആഗ്രഹി ച്ചെത്തുന്നവരോട് ഈ ജീവിതവീക്ഷണം പങ്കുവെച്ചു. സ്നേഹമെന്ന രണ്ടക്ഷരത്തിന്റെ മാന്ത്രികതയെ അവരുടെ മനസ്സുകളിലേക്ക് ചേർത്തു ലയിപ്പിച്ചു. കുടുംബ കലഹവുമായെത്തിയവർ, രോഗബാധിതർ, മാനസികപ്രയാസം അനുഭവിക്കുന്നവർ, സ്വത്തുതർക്കവുമായെത്തിയവർ എല്ലാവരും സയ്യിദിന്റെ സമക്ഷത്തിൽനിന്ന് മടങ്ങിപ്പോയത് നിറഞ്ഞ സമാധാനത്തോടെയായിരുന്നു. വൈരം കാരണം ഹൃദയം കടുത്തു പോയവർക്കും തല പെരുത്തുപോയവർക്കും തങ്ങളുടെ സാമീപ്യം സാന്ത്വനത്തിന്റെ കടലായി മാറിയിരുന്നു.
ലക്ഷങ്ങൾക്ക് പ്രാർത്ഥനയും രോഗശാന്തിയുമേകിയ തങ്ങളുടെ ഖ്യാതി ദേശാന്തരങ്ങൾ ഭേദിക്കുന്നതാണ്. പാരമ്പര്യമായി ലഭിച്ച അറിവായിരുന്നു സയ്യിദിന് ചികിത്സ. പ്രഥമ ദൃഷ്ടിയിൽ തന്നെ കാണുന്നവരുടെ ഹൃദയം കീഴടക്കാൻ കഴിവുളള തേജോമയനായ സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ പാരമ്പര്യ ചികിത്സയുടെ പ്രയോക്താക്കളിൽ പ്രശസ്തനുമായിരുന്നു. ആത്മീയകാര്യങ്ങളിലെ അറിവിനൊപ്പം പാരമ്പര്യ ചികിത്സയുടെ മൊഴിമുത്തുകളും പ്രായോഗ രീതികളും പിതാവ് സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ പുത്രന് പകർന്നു നൽകി.
മാറാരോഗങ്ങൾ പോലും ചികിത്സിച്ച് ഭേദമാക്കാനും മനസ്സുകളെ അറിയാനുമുള്ള സയ്യിദ് മശ്ഹൂർ കുഞ്ഞിക്കോയതങ്ങളുടെ സിദ്ധി അപാരമായിരുന്നു. രോഗം ആദ്യം കീഴടക്കുന്നത് മനസ്സിനെയാണ്. മനസ്സിനെ രോഗത്തിൽ നിന്ന് മോചിപ്പിച്ചാൽ ശരീരത്തെയും എളുപ്പത്തിൽ തന്നെ അതിൽ നിന്നും മോചിപ്പിക്കാൻ കഴിയുമെന്നും അനുഭവത്തിന്റെ വെളിച്ചത്തിൽ തങ്ങൾ ലോകത്തിന് കാണിച്ചു കൊടുത്തു. വർഷങ്ങളോളം ഉന്നത ആശുപത്രികളിൽ ചികിത്സ തേടിയിട്ടും രോഗം ഭേദമാകാത്ത നിരവധി ആളുകൾക്ക് തങ്ങൾ ശാന്തി നൽകി. സ്വദേശങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമുള്ള നാനാ വിഭാഗം ജനങ്ങളുടെ ഒഴുക്ക് അനുദിനം തുടർന്നു കൊണ്ടേയിരിക്കുന്നു.
ജീവിതത്തോടൊപ്പം മരണവുമുണ്ടെന്ന പരമസത്യം ഉൾകൊണ്ടതിനാൽ ക്ഷണികമായ ഐഹിക ജീവിതത്തിന്റെ ദൈർഘ്യം പരിമിതമാണെന്ന ചിന്ത സയ്യിദ് തങ്ങൾക്ക് എപ്പോഴുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വിയോഗ ശേഷം ഖബറടക്കേണ്ട സ്ഥലം ഏതെന്ന് തങ്ങൾ തന്നെ നിർണയിച്ചു കൊടുത്തിരുന്നു. മരണമെന്ന ചിന്തയിൽ നിന്നു പോലും ഓടിയൊളിക്കുന്നവരിൽ നിന്നും എത്രയോ ഉയരത്തിലായിരുന്നു സയ്യിദ് തങ്ങളുടെ ചിന്താമണ്ഡലം. സൂഫിയായി ജീവിക്കുമ്പോൾ തന്നെ ചുറ്റിലും നടക്കുന്ന മാറ്റങ്ങളെ നോക്കി കാണാനും തങ്ങൾ ശ്രദ്ധിച്ചിരുന്നു. അവയെ കുറിച്ച് വ്യക്തമായ ധാരണയോടെ ശരിയേത് തെറ്റേത് എന്ന് പറയാൻ തങ്ങൾ മടി കാണിച്ചിരുന്നില്ല. ആത്മീയഗുരു മാത്രമായി സയ്യിദിനെ കരുതിയ ചിലർ ഇത് കണ്ട് അത്ഭുതപരതന്ത്രരായിട്ടുണ്ട്.
ആത്മീയ ഗുരുവായും, പാരമ്പര്യവൈദ്യനായും നാട്ടിലും മറുനാട്ടിലും ഏറെ ഖ്യാതി നേടിയ സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ, മലബാറിലെ പുകൾപ്പെറ്റ സയ്യിദ് കുടുംബമായ പൊന്നാനി വലിയ ജാറത്തിങ്കൽ ഹൈദ്രോസ് ഖബീലയിൽപ്പെട്ട സയ്യിദ് മുഹമ്മദ് ഹൈദ്രോസ് കുഞ്ഞിക്കോയതങ്ങളുടേയും, മറ്റൊരു പ്രമുഖ സയ്യിദ് തറവാടായ വെട്ടംപോക്കിരിയാനകത്ത് സയ്യിദത്ത് ഫാത്വിമ മുല്ലബീവി ശരീഫയുടേയും പ്രഥമ പുത്രി സയ്യിദത്ത് അസ്മ മുത്തുബീവിയെയാണ് ജീവിതപങ്കാളിയായി സ്വീകരിച്ചത്. സയ്യിദ് ഹാമിദ് മശ്ഹൂർ തങ്ങൾ, സയ്യിദ് മുഹമ്മദ് മശ്ഹൂർ ഫസൽക്കോയതങ്ങൾ, സയ്യിദ് ഹാമിദ് മശ്ഹൂർ ആറ്റക്കോയതങ്ങൾ, സയ്യിദത്ത് ബുഷറാബീവി, സയ്യിദത്ത് ആ രിഫാബീവി എന്നിവർ മക്കളാണ്.
വടകര കരിമ്പനപ്പാലത്തെ പ്രസിദ്ധമായ "ബൈത്തുൽ ആയിശാബീയിൽ' താമസിച്ചുവരുന്ന പുത്രൻ സയ്യിദ് മുഹമ്മദ് മശ്ഹൂർ ഫസൽക്കോയതങ്ങൾ, ശിഹാബുദ്ദീൻ ഖബീലയിൽപ്പെട്ട പാണക്കാട് സയ്യിദ് ഉമറലി ശിഹാബ്ത ങ്ങളുടേയും, സയ്യിദത്ത് ഖദീജ മുല്ലബീവിയുടേയും പുത്രി സയ്യിദത്ത് സ്വാലിഹത്ത് ബീവിയെ വിവാഹം ചെയ്തു. സയ്യിദത്ത് ആയിശ ആലിയ, സയ്യിദത്ത് ആമിന വർദ്ദ എന്നിവർ മക്കളാണ്. സയ്യിദ് തലാൽ ജിഫ്രി (കാപ്പാട്) മരുമകനും, സയ്യിദത്ത് റുഅ ജിഫ്രി ചെറുമകളുമാണ്.
പുത്രൻ സയ്യിദ് ഹാമിദ് മശ്ഹൂർ ആറ്റക്കോയതങ്ങൾ, അഹ്ദൽ ഖബീലയിൽപ്പെട്ട കണ്ണൂർ പഴയങ്ങാടി സയ്യിദിന്റ കത്ത് സയ്യിദ് ഹുസൈൻകോയ തങ്ങളുടേയും, വളപട്ടണം പൊക്കിലകത്ത് സയ്യിദത്ത് സൽമാബീവിയുടേയും പുത്രി സയ്യിദത്ത് ഷാഹിന ബീവിയെ വിവാഹം ചെയ്തു. സയ്യിദ് ഹുസൈൻ മശ്ഹൂർ, സയ്യിദത്ത് ആയിശ സഫ, സയ്യിദത്ത് അസ്മ വഫ, സയ്യിദ് അഫ്ഹാം അബ്ദുള്ള മശ്ഹൂർ, സയ്യിദ് അബ്ദുറഹ്മാൻ അദ്ഹം മശ്ഹൂർ എന്നിവർ മക്കളാണ്. വടകര കരിമ്പനപ്പാലത്തെ "അൽമഹൽ' എന്ന ഭവനത്തിൽ താമസിച്ചുവരുന്നു.
പ്രഥമ പുത്രി സയ്യിദത്ത് ബുഷറാബീവിയെ വിവാഹം ചെയ്തത് പൊന്നാനി ഉസബിയകത്ത് സയ്യിദ് ഇബ്രാഹിം കോയഞ്ഞിക്കോയ തങ്ങളുടേയും (യു. കെ. കെ. തങ്ങൾ), കോഴിക്കോട് മുസൽത്തം വീട്ടിൽ സയ്യിദത്ത് ഫരീദാബീ വിയുടേയും പുത്രൻ സഖാഫ് ഖബീലയിൽപ്പെട്ട സയ്യിദ് അഹ്മദ് ശരീഫ് സഖാഫ് തങ്ങളാണ്. സയ്യിദ് അബ്ദുൽ ബാസിത്ത്, സയ്യിദ് കാമിൽ അഹ്മദ് സഖാഫ്, സയ്യിദത്ത് ഫാത്വിമ സഹ്റ എന്നിവരാണ് മക്കൾ. സയ്യിദത്ത് നഫീസ ത്തുൽ മിസ്രിയ (വളപട്ടണം), സയ്യിദത്ത് സഹ്വ ഫാത്തിമ (കൊയിലാണ്ടി), ഡോ. സയ്യിദ് സുഹൈൽ ഹൈദ്രോസ് (വടകര) മരുമക്കളും, സയ്യിദ് അബ്ദുള്ള തബൻ സഖാഫ് ചെറുമകനുമാണ്. വടകര കരിമ്പനപ്പാലത്തെ "അൽമശ്ഹൂ ർ' എന്ന ഭവനത്തിൽ താമസിച്ചുവരുന്നു.
ഇളയപുത്രി സയ്യിദത്ത് ആരിഫാബീവിയെ, കൊയിലാണ്ടി നൂർമഹലിൽ, സയ്യിദ് ഉമർ ബാഫഖിതങ്ങളുടേയും, സയ്യിദത്ത് സൈനബ മുല്ലബീവിയുടേയും പുത്രൻ ബാഫ ഖി ഖബീലയിൽപ്പെട്ട സയ്യിദ് ഹുസൈൻ ബാഫഖി തങ്ങ ളാണ് വിവാഹം ചെയ്തിട്ടുള്ളത്. സയ്യിദ് നിഹാൽ ഉമർ ബാഫഖി തങ്ങൾ, സയ്യിദ് മുഹമ്മദ് അമൽ ബാഫഖി തങ്ങൾ എന്നിവർ മക്കളും, സയ്യിദത്ത് ഫർസീൻ (മലപ്പുറം) മരുമകളും, സയ്യിദത്ത് നൂറ് ലയാൽ ചെറുമകളുമാണ്. വടകര കരിമ്പനപ്പാലത്തെ "അൽനൂർ' എന്ന ഭവനത്തിൽ താമസിച്ചു വരുന്നു.
എങ്ങിനെ ജീവിക്കണം, എങ്ങിനെ ജീവിതത്തെ വീക്ഷിക്കണം എന്ന അറിവ് ബന്ധപ്പെട്ടവരോട് വ്യക്തമായി പറഞ്ഞു വെച്ചതിന് ശേഷമാണ് സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ എന്ന മഹാനവർകൾ ഇഹലോക വാസം വെടിഞ്ഞത്. പ്രിയപ്പെട്ടവർ ""ഉപ്പാപ്പ'' എന്നായിരുന്നു വിളിച്ചിരുന്നത്. നിതാന്തമായ പ്രാർത്ഥനയായിരുന്നു ശൈഖ് തങ്ങൾക്ക് ജീവിതം. രോഗ ശാന്തി തേടിയെത്തിയവരോട് പ്രാർത്ഥനയുടെ ഫലത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും വാചാലനായി. അങ്ങിനെ നിരാശമുറ്റിയവരെ ജീവിതത്തിന്റെ പച്ചപ്പിലേക്ക് കൈപിടിച്ചു നടത്തി പരോപകാരത്തിന്റെ പര്യായമായി. സ്വജീവിതം നന്മക്കും പരോപകാരത്തിനും വേണ്ടി മാത്രമായി നീക്കിവെച്ച് സ്നേഹിക്കുന്നവർക്ക് തോരാത്ത കണ്ണുനീർ സമ്മാനിച്ചു കൊണ്ട് 2017 ജൂൺ, 10 (ഹിജ്റ 1438 റംസാൻ, 15)ന് ശനി യാഴ്ച രാവിലെ 10 മണിക്ക് സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ വിട പറഞ്ഞു. വടകര കരിമ്പനപ്പാലം മഖാമുൽ വസീലയിലാണ് മഹാനവർകൾ അന്ത്യവിശ്രമം കൊള്ളുന്നത്.
വടകര കരിമ്പനപ്പാലം മഖാമുൽ വസീല
സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങളുടെ വംശ പരമ്പര പ്രവാചകൻ മുഹമ്മദ് നബി(സ)യിലേക്ക് ചേരുന്നത് ഇ ങ്ങിനെ സംഗ്രഹിക്കാം.
1. സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയ തങ്ങൾ (1948-2017) (ഹിജ്റ 1367-1438), മഖാമുൽ വസീല, കരിമ്പനപ്പാലം, വടകര.
2. സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങൾ (1882- 1987) (ഹിജ്റ 1299-1408), മഹല്ലുൽ അസ്ന വമസ്ജിദുൽ ഹുസ്ന മഖാം, താഴെയങ്ങാടി, വടകര.
3. സയ്യിദ് അബ്ദുള്ള മശ്ഹൂർ (മ:1891) (ഹിജ്റ-1308), താഴങ്ങാടി മഖാം, വടകര.
4. സയ്യിദ് മുഹമ്മദ് മശ്ഹൂർ (മ:1876) (ഹിജ്റ-1293), താഴങ്ങാടി മഖാം, വടകര.
5. സയ്യിദ് ഹുസൈൻ മശ്ഹൂർ (മ:1820) (ഹിജ്റ-1235), താഴങ്ങാടി മഖാം, വടകര.
6. സയ്യിദ് മുഹമ്മദ് മശ്ഹൂർ (മ:1780) (ഹിജ്റ-1194), താഴങ്ങാടി മഖാം, വടകര.
7. സയ്യിദ് അബ്ദുറഹ്മാൻ മശ്ഹൂർ (1690-1775) (ഹിജ്റ 1101-1189), താഴങ്ങാടി മഖാം, വടകര.
8. സയ്യിദ് മുഹമ്മദ് മശ്ഹൂർ (മ:1695) (ഹിജ്റ-1106), യമനിലെ സമ്പൽ മഖ്ബറ.
9. സയ്യിദ് അഹമദ് ശിഹാബുദ്ദീൻ (മ:1660) (ഹിജ്റ-1070), യമനിലെ സമ്പൽ മഖ്ബറ.
10. സയ്യിദ് അലി ഹൈദർ (മ:1620) (ഹിജ്റ-1029), യമനിലെ സമ്പൽ മഖ്ബറ.
11. സയ്യിദ് മുഹമ്മദ് ജമാലുദ്ദീൻ (മ:1560) (ഹിജ്റ-967), യമനിലെ സമ്പൽ മഖ്ബറ.
12. സയ്യിദ് അഹമ്മദ് ശിഹാബുദ്ദീൻ, ക്രി.വ.1482 (ഹിജ്റ- 886)ൽ ഹള്റമൗത്തിലെ തരീമിൽ ജനിച്ചു, ക്രി.വ.1539 (ഹിജ്റ-946)ൽ വിടപറഞ്ഞു. യമനിലെ സമ്പൽ മഖ് ബറയിൽ അന്ത്യവിശ്രമം കൊള്ളുന്നു, (ഇവരുടെ പു ത്രൻ സയ്യിദ് ഉമർ ശിഹാബുദ്ദീൻ എന്നവരിലൂടെയാ ണ് ശിഹാബുദ്ദീൻ ഖബീലയ്ക്ക് ആരംഭം കുറിച്ചത്).
13. സയ്യിദ് അബ്ദുറഹ്മാൻ, ക്രി.വ.1517 (ഹിജ്റ-923)ൽ വി ടപറഞ്ഞു. യമനിലെ ഹള്റമൗത്തിലാണ് അന്ത്യവിശ്ര മം കൊള്ളു ന്നത്.
14. സയ്യിദ് അലി, ക്രി.വ. 1489 (ഹിജ്റ-895)ൽ വിടപറ ഞ്ഞു. (ഇവരുടെ സഹോദരൻ സയ്യിദ് അബ്ദുള്ള എ ന്നവരിലൂടെ ഹൈദ്രോസ് ഖബീലയും, മറ്റൊരു സഹോദരൻ സയ്യിദ് അഹ്മദ് എന്നവരിലൂടെ സക്കാഫ് ഖബീലയും ആരംഭിക്കുന്നു). ഹള്റമൗത്തിലാണ് അ ന്ത്യവിശ്രമം കൊള്ളുന്നത്.
15. സയ്യിദ് അബൂബക്കർ സകറാൻ, ക്രി.വ.1418 (ഹിജ്റ- 821)ൽ വിടപറഞ്ഞു. (ഇവരുടെ സഹോദരൻ സയ്യിദ് അബ്ദുള്ള എന്നവരിലൂടെ ശൈഖ് അബൂബക്കർ ഖ ബീല ആരംഭിക്കുന്നു). ഹള്റമൗത്തിലാണ് അന്ത്യവി ശ്രമം കൊള്ളുന്നത്.
16. സയ്യിദ് അബ്ദുറഹ്മാൻ സഖാഫ്, ക്രി.വ.1319 (ഹിജ്റ- 718)ൽ ഹള്റമൗത്തിലെ തരീമിൽ ജനനം. ക്രി.വ.1416 സെപ്തംബർ, 16ന് (ഹിജ്റ-819) വിടപറഞ്ഞു. ഹള്റ മൗത്തിലെ തരീമിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
17. സയ്യിദ് മുഹമ്മദ് മൗലദ്ദവീല, (1306-1364) (ഹിജ്റ 705 -765), തരീമിലെ സമ്പൽ മഖ്ബറയിൽ അന്ത്യവിശ്രമം കൊള്ളുന്നു.
18. സയ്യിദ് അലി ഹൈദർ, ക്രി.വ.1309 (ഹിജ്റ-709)ൽ വിട പറഞ്ഞു. ഹള്റമൗത്തിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
19. സയ്യിദ് അലവി, ക്രി.വ. 1270 (ഹിജ്റ-669)ൽ വഫാത്തായ മഹാൻ ഹള്റമൗത്തിൽ അന്ത്യവിശ്രമം കൊള്ളുന്നു.
20. സയ്യിദ് മുഹമ്മദ് ഫഖീഹ് മുഖദ്ദമി തുർബ (1177-1255) (ഹിജ്റ 574-653), ബാഅലവി എന്നപേരിൽ തന്നെയുള്ള ഒരു കുടുംബ സൂഫിമാർഗ്ഗമായ ബാഅലവി/അ ലവിയ്യ സ്ഥാപിച്ചത് ഫഖീഹ് മുഖദ്ദമം എന്ന സയ്യിദ് മുഹമ്മദ് ബാഅലവിയാണ്. സൂഫിവിശ്രുതൻ സയ്യിദ് അബ്ദുൽ ഖാദിർ ജീലാനിയുടെ ശിഷ്യനും ശാദുലി സൂഫികളുടെ ഗുരുവുമായ അബൂ മദ്യനിൽ (മൊ റോക്കോ) നിന്നാണ് മഹാൻ സൂഫിസത്തിനുള്ള അം ഗീകാരം (ഇജാസ) വാങ്ങിയത്. അതിനാൽ ബാഅലവി മാർഗ്ഗത്തിന് ഖാദിരി, ശാദുലി സൂഫിമാർഗ്ഗങ്ങളോടാണ് കൂടുതൽ അടുപ്പം. ബാഅലവി മാർഗ്ഗം പ്രചാരത്തിലായതോടെ ഹള്റമൗത്തിലെ ഗോത്ര സംഘട്ടന ങ്ങൾക്ക് കുറവ്വന്നു. അറബികളെപ്പോലെ വാള് കൂടെ കൊണ്ടുനടക്കുന്ന സമ്പ്രദായം തന്നെ അലവി സയ്യിദന്മാർ ഉപേക്ഷിച്ചു. ഫഖീഹ് മുഖദ്ദമം തന്നെ ധരിച്ചിരുന്ന വാള് പൊട്ടിച്ചെറിഞ്ഞു. ഹള്റമൗത്തിലെ ജനങ്ങളുടെ ആദ്ധ്യാത്മിക വളർച്ചക്ക് നിസ്തൂലമായ സംഭാവനകൾ നൽകുകയും, സൂഫിസം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്ത മഹാൻ 80-ാം വയസ്സിൽ വഫാത്തായി. തരീമിലെ സമ്പൽ മഖ്ബറയിൽ അന്ത്യവിശ്രമം കൊള്ളുന്നു.
21. സയ്യിദ് അലി ബാഅലവി, ഹള്റമൗത്തിലെ തരീമിൽ ജനനം. ക്രി.വ.1232 (ഹിജ്റ-591)ൽ വഫാത്തായ മഹാൻ സമ്പൽ മഖ്ബറയിൽ അന്ത്യവിശ്രമം കൊള്ളുന്നു.
22. സയ്യിദ് മുഹമ്മദ് സ്വാഹിബുൽ ളഫാർ (മിർബാത്), യമനിലെ തരീം പ്രവിശ്യയിൽ മിർബാത് പട്ടണത്തിൽ ജനിച്ചതിനാലാണ് മിർബാത് എന്ന പേര് സിദ്ധിച്ചത്. ഒമാനിലെ ളുഫാളിൽ താമസമാക്കിയ മഹാൻ ക്രി.വ.1161 (ഹിജ്റ-555)ൽ വിടപറഞ്ഞു. ഒമാനിലെ ളുഫാളിൽ ചരിത്ര പ്രസിദ്ധമായ മഖ്ബറയിൽ അന്ത്യവി ശ്രമം കൊള്ളുന്നു.
23. സയ്യിദ് അലി സ്വാഹിബുൽ ഖിസം, തരീമിലെ ബൈത്തുൽ ജുബൈർ പട്ടണത്തിൽ ജനനം. ക്രി.വ.1133 (ഹിജ്റ-527)ൽ വിടപറഞ്ഞു. തരീമിലെ സമ്പൽ മഖ് ബറയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
24. സയ്യിദ് അലവി, തരീമിലെ ബൈത്തുൽ ജുബൈർ പട്ടണത്തിൽ ജനനം. ക്രി.വ.1118 (ഹിജ്റ-512)ൽ വിടപറ ഞ്ഞ ഇവരുടെ മഖ്ബറ ബൈത്തുൽ ജുബൈറിൽ സ്ഥതിചെയ്യുന്നു.
25. സയ്യിദ് മുഹമ്മദ്, തരീമിലെ ബൈത്തുൽ ജുബൈർ പട്ടണത്തിൽ ജനിച്ചു. ക്രി.വ. 1132 (ഹിജ്റ - 527)ൽ 56-ാം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു. ഖബർ ശെരീഫ് ബൈത്തുൽ ജുബൈറിലെ ഖുബ്ബയ്ക്കു ള്ളിൽ സ്ഥിതിചെയ്യുന്നു.
26. സയ്യിദ് അലവി, പ്രശസ്ത ജ്ഞാനിയായിരുന്ന ഇവരുടെ വംശം ബനൂ അലവി (ബാഅലവി) എന്നപേരിൽ അറിയപ്പെട്ടു. ഹള്റമൗത്തിൽ ജനിച്ച ആദ്യത്തെ സ യ്യിദ് വംശജനെന്ന ഖ്യാതി നേടിയ മഹാൻ ബാഅല വിസാദാത്തുക്കളുടെ വംശനാഥൻ കൂടിയാണ്. അശൈഖ് ഖുത്തുബുൽ ആരിഫുബില്ലാഹി അലവി ക്രി. വ.1207 (ഹിജ്റ-604)ൽ ഇഹലോകവാസം വെടിഞ്ഞു.
27. സയ്യിദ് അബ്ദുള്ള എന്ന ഉബൈദുള്ള, ശൈഖുൽ മശാഇഖ് ഉബൈദുള്ള ഇറാഖിലെ ബസ്വറയിൽ ജനി ച്ചു. ക്രി.വ.993 (ഹിജ്റ-383)ൽ വിടപറഞ്ഞു. മഖ്ബറ സുമൽ എന്ന ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്.
28. സയ്യിദ് അഹമ്മദ് മുഹാജിർ, ക്രി.വ.874 (ഹിജ്റ-260) ൽ ഇറാഖിലെ ബസ്വറയിൽ ഭൂജാതനായി. ബാഅല വിപരമ്പരയുടെ നേതാവായിരുന്ന മഹാൻ ക്രി.വ.929 ൽ ഹള്റമൗത്തിലേക്ക് താമസം മാറിയതോടെയാണ് മുഹാജിർ എന്ന നാമകരണം ലഭിച്ചത്. ഇവരുടെ പുത്രൻ സയ്യിദ് അബ്ദുള്ള എന്ന ഉബൈദുള്ളാഹിയിലൂ ടെയാണ് ഈ പരമ്പര നിലനിന്നത്. സയ്യിദ് ഉബൈദു ള്ളാഹിയുടെ മക്കളിൽ പ്രഥമ പുത്രനായ സയ്യിദ് അലവി തികഞ്ഞ മതഭക്തനും പ്രഗത്ഭനായ മതപ്രബോ ധകനും, പണ്ഡിതശ്രേഷ്ഠനുമായിരുന്നു. സയ്യിദ് അല വിയിലേക്ക് ചേർത്താണ് ബാഅലവികൾ എന്ന് വിളി ക്കുന്നത്. യമൻ, ഹിജാസ്, വെസ്റ്റ് ആഫ്രിക്ക, ഈസ്റ്റ് ആഫ്രിക്ക, ഇന്തോനേഷ്യ തുടങ്ങിയ വിവിധ രാഷ്ട്ര ങ്ങളിലായി ഏതാണ്ട് ഇവരുടെ അംഗസംഖ്യ പതിനാ യിരത്തോളം വരും. ക്രി.വ. 956 (ഹിജ്റ-344)ൽ അൽ ഹസീസിയയിൽ വെച്ച് വഫാത്താവുകയും, സിയൂ ണിന് കിഴക്ക് ഏതാനും മൈൽ അകലെയായ ഈ സ്ഥലത്ത് അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്നു.
29. സയ്യിദ് ഈസൽ നുകൈ്കബ്, ക്രി.വ.808 (ഹിജ്റ-192) ൽ ജനിച്ച മഹാപണ്ഡിതനും ആത്മജ്ഞാനത്തിന്റെ ഉ ന്നതമായ അറിവിനുടമയുമായിരുന്ന മഹാനവർകൾ ക്രി.വ. 868 (ഹിജ്റ-254)ൽ ഇഹലോകവാസം വെടി ഞ്ഞു. ഇറാഖിലെ ബസ്വറയിൽ അന്ത്യവിശ്രമം കൊള്ളുന്നു.
30. സയ്യിദ് മുഹമ്മദ്, ക്രി.വ.776 (ഹിജ്റ-159)ൽ മദീനയി ൽ ജനിച്ച മഹാൻ പാണ്ഡിത്യത്തിന്റെ ഉന്നത ശ്രേണി യിൽ വിരാജിച്ചവരായിരുന്നു. ഇറാഖിലെ ബസ്വറയിൽ താമസമാക്കി. ക്രി.വ.836 (ഹിജ്റ-221)ൽ ഇഹലോ കവാസം വെടിഞ്ഞു. ബസ്വറയിൽ അന്ത്യവിശ്രമം കൊള്ളുന്നു.
31. സയ്യിദ് അലിയ്യിൽ ഉറൈളി, മദീനയിലാണ് സയ്യിദ് അലി ഉറൈളിയുടെ ജനനം. പ്രവാചകന്റെ ആറാം ത ലമുറയിൽപ്പെട്ട ഇമാം അലി ഉറൈളിയെയാണ് ഹള്റമി സയ്യിദന്മാർ അവരുടെ മുൻഗാമിയായി കണക്കാ ക്കുന്നത്. പിതാവിന്റെ വിയോഗശേഷം മദീനയിൽ നി ന്ന് 4 കി.മി. അകലെയുള്ള ഉറൈള് പട്ടണത്തിലെത്തി താമസമാക്കിയതിനാലാണ് ഉറൈളി എന്നപേരിൽ അ റിയപ്പെട്ടത്. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ മ ഹാൻ ക്രി.വ.831 (ഹിജ്റ-216)ൽ ഇഹലോകവാസം വെടിഞ്ഞു. ഉറൈളിയിലെ പ്രസിദ്ധമായ മഖ്ബറയിൽ അന്ത്യവിശ്രമം കൊള്ളുന്നു.
32. സയ്യിദ് ജഅഫർ സ്വാദിഖ്, ക്രി.വ.702 (ഹിജ്റ-83 റ. അവ്വൽ 17)ന് മദീനയിൽ ജനിച്ചു. ക്രി.വ.765 (ഹിജ്റ- 148 റജബ്, 15)ന് വഫാത്തായി. മദീനയിലെ ജന്നത്തുൽ ബഖീഇൽ അന്ത്യവിശ്രമം കൊള്ളുന്നു.
33. സയ്യിദ് മുഹമ്മദ് ബാഖിർ, ക്രി.വ.677 മെയ്,10 (ഹിജ്റ -57 റജബ്, 1)ന് മദീനയിൽ ജനിച്ചു. ക്രി.വ.733 ജനുവ രി, 28 (ഹിജ്റ- 117 ദുൽഹജ്ജ്, 7)ന് വഫാത്തായി. മദീനയിലെ ജന്നത്തുൽ ബഖീഇൽ അന്ത്യവിശ്രമം കൊള്ളുന്നു.
34. സയ്യിദ് സൈനുൽ ആബിദീൻ, ക്രി.വ.659 ജനുവരി, 4 (ഹിജ്റ-38 ശഅബാൻ, 5)ന് മദീനയിൽ ജനിച്ചു. കടുത്ത പനി മൂലം കൂടാരത്തിൽ കഴിയേണ്ടിവന്ന ഇമാം സൈനുൽ ആബിദീൻ എന്ന ഇമാം സജ്ജാദിന് കർബലയിൽ ശഹാദത്ത് വരിക്കേണ്ടിവന്നില്ല. ഇമാമത്തിന്റെയും നബിപരമ്പയുടെ നിലനിൽപ്പിനും അല്ലാഹു ഒരു കാരണമുണ്ടാക്കി. പക്ഷെ നിരവധി തവണ കഹാദത്ത് നുണഞ്ഞപോലെ ഇറാഖിലും സിറിയയിലും മദീനയിലുമൊക്കെ പീഢനങ്ങൾ ഏൽക്കേണ്ടിവന്നു. യസീദിന്റെ തടവറയിൽ തന്നെ ഭാരമുള്ള ചങ്ങ ലയാൽ ബന്ധിക്കപ്പെട്ട് സുജൂദിൽ അല്ലാതെ ആർ ക്കും കാണാനായിരുന്നില്ല. അതിനാലാണ് സജ്ജാദ് എന്ന വിളിപ്പേര് ലഭിക്കാൻ കാരണം. ക്രി.വ. 713 ഒ ക്ടോബർ, 20 (ഹിജ്റ-95 മുഹറം, 25)ന് വഫാത്തായി. മദീനയിലെ ജന്നത്തുൽ ബഖീഇൽ അന്ത്യവിശ്രമം കൊള്ളുന്നു.
35. സയ്യിദ് ഹുസൈൻ, ക്രി.വ.625 ഒക്ടോബർ, 10 (ഹിജ്റ- 4 ശഅബാൻ, 3)ന് മദീനയിലെ ഹിജാസിൽ ജനിച്ചു. ക്രി.വ.680 ഒക്ടോബർ, 10 (ഹിജ്റ-61 മുഹറം, 10)ന് ഇറാഖിലെ കർബലയിൽ വെച്ച് ശഹീദായി. കർബലയി ലെ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്നു.
36. സയ്യിദത്ത് ഫാത്വിമത്തുൽ ബതൂൽ, ക്രി.വ.604-ൽ മ ക്കയിൽ ജനിച്ചു. ക്രി.വ.632 ആഗസ്റ്റ്, 18 (ഹിജ്റ-11)ന് വഫാത്തായി. മദീനയിൽ അന്ത്യവിശ്രമം കൊള്ളു ന്നു), സൗജത്ത് സയ്യിദ് അലിയ്യിബ്നു അബീത്വാലി ബ് ക്രി.വ.601 സെപ്തംബർ, 15ന് മക്കയിൽ ജനിച്ചു. ക്രി.വ. 661 ജനുവരി, 29 (ഹിജ്റ-40 റംസാൻ, 21)ന് ഇ റാഖിലെ കൂഫയിൽ വെച്ച് വഫാത്തായി. ഇറാഖ് നജ ഫിലെ ഇമാം അലി മസ്ജിദിൽ അന്ത്യവിശ്രമം കൊ ള്ളുന്നു.
37. സയ്യിദുനാ മുഹമ്മദ് മുസ്തഫ (സ.അ) ക്രി.വ.570-ൽ, അബ്ദുള്ള-ആമിന ദമ്പതിമാരുടെ പുത്രനായി മക്കയി ലെ ഹിജാസിൽ ഭൂജാതരായി. സർവ്വലോകങ്ങൾക്കും അനുഗ്രഹമായിക്കൊണ്ട് അന്ത്യപ്രവാചകനായി നി യോഗിക്കപ്പെട്ടു. 63 വർഷത്തെ മഹിതവും, മാതൃകാ പരവുമായ ഭൗതിക ജീവിതത്തിന് ശേഷം ക്രി.വ.632 ജൂൺ, 8 (ഹിജ്റ 11 റ.അവ്വൽ, 12)ന് തിങ്കളാഴ്ച മദീന യിൽവെച്ച് വഫാത്തായി. മദീനയിലെ റൗളാശരീഫി ൽ അന്ത്യവിശ്രമം കൊള്ളുന്നു.
അവലംബം
1. ചെറുസീതി തങ്ങൾ മാല - തേർക്കണ്ടി മുഹമ്മദ്, വടകര.
2. ചെറുസീതി തങ്ങൾ മൗലീദ് - സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയ
തങ്ങൾ, വടകര.
3. ജ്വലിക്കുന്ന മാർഗ്ഗദീപം - പി. മുഹമ്മദ് മാസ്റ്റർ, പട്ടാമ്പി.
4. മശ്ഹൂർ മൗലീദ് - പി. ടി. അബൂബക്കർ മൗലവി, ഒറ്റപ്പാലം.
5. താഴങ്ങാടിയിലെ ആത്മതേജസ്സ് - എം. സി. വടകര.
6. താഴങ്ങാടി മഖാം - ഡോ. കെ.എം. ഭരതൻ, ടി.ടി.കെ. മനോജ്കുമാർ.
7. ഒരുനല്ല ഒാർമ്മയ്ക്കായ് - ഖത്തർ കെ.എം.സി.സി. വടകര ടൗൺ.
8. മശ്ഹൂർ മുല്ലക്കോയതങ്ങളും വടകരയും - ടി.വി. അബ്ദുറഹിമാൻ കുട്ടി,
പൊന്നാനി.
9. മശ്ഹൂർ സോവനീർ - ആയിശാബി പബ്ലിക്കേഷൻ.
10. മശ്ഹൂർ സപ്ലിമെന്റ് - ആയിശാബി പബ്ലിക്കേഷൻ.
11. മശ്ഹൂർ സപ്ലിമെന്റ് (പരിഷ്കരിച്ച പതിപ്പ്) - ആയിശാബി പബ്ലിക്കേഷൻ.
12. അഭിമുഖങ്ങൾ, പുരാതന രേഖകൾ.
